ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ അണ്ടർ 7, അണ്ടർ 17 വിഭാഗം ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ വെച്ച് നടന്നു. നാല് കാറ്റഗറികളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപതോളം പ്രതിഭകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്.
മത്സരത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ജിജി കൃഷ്ണ നിർവഹിച്ചു. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് താരം നക്ഷത്രക്കെതിരെ ആദ്യ നീക്കം നടത്തിക്കൊണ്ടാണ് പ്രിൻസിപ്പൽ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചത്. ജില്ലാ സെക്രട്ടറി പ്രസാദ് സുബ്രഹ്മണ്യൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പൽ ആശാ വർഗീസ് പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ ട്രഷറർ രൂപേഷ് പി.ആർ നന്ദി രേഖപ്പെടുത്തി.
ബുദ്ധിശക്തിയും ഏകാഗ്രതയും മാറ്റുരച്ച ആവേശകരമായ പോരാട്ടത്തിനൊടുവിൽ വിവിധ വിഭാഗങ്ങളിലായി നിരവധി പ്രതിഭകൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. അണ്ടർ-7 ഗേൾസ് വിഭാഗത്തിൽ അധാലിയ കെ.എസ്, ഓപ്പൺ വിഭാഗത്തിൽ ധ്രുവ് പ്രവീൺ എന്നിവർ ചാമ്പ്യന്മാരായി.
അണ്ടർ-17 വിഭാഗത്തിൽ ദക്ഷിണ ആർ (ഗേൾസ്), ആൽഫ്രഡ് ഫ്രാങ്ക് ഫ്രെജീഷ് (ഓപ്പൺ) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടി.
രണ്ടാം സ്ഥാനം നേടിയ ശ്രേഷ്ഠ ശ്യാം, ശ്രേയാന്ത് എസ്. നായർ, എലൈൻ റിച്ച കോമ്പരക്കരൻ, മഞ്ജുനാഥ് തേജസ്വി സി. എന്നിവരും ചാമ്പ്യൻഷിപ്പിൽ ഉടനീളം മികവാർന്ന പ്രകടനമാണ് പുറത്തെടുത്തത്. വിജയികൾക്ക് ജില്ലാ പ്രസിഡന്റ് വിപിൻ വിജയൻ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

