പുതുക്കാട് : അതിമാരകമായ രാസലഹരി മരുന്നായ എം.ഡി.എം.എ.യുമായി രണ്ട് പ്രതികളെ പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ്.-ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ, തൃശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശിയും നിലവിൽ പറവൂർ കെഎൻകെ ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ അഫ്നാൻ (26 വയസ്), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടിൽ ഷൈൻ (28 വയസ്) എന്നിവരാണ് പിടിയിലായത്. നടപടിക്രമങ്ങൾക്കുശേഷം പ്രതികളെ കോടതി ഹാജരാക്കും.
ബാഗ്ലൂരിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികൾ ലഹരിമരുന്ന് കടത്തിയിരുന്നത്. പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് ബസിറങ്ങിയ പ്രതികളെ പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 90 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതി മാരക ലഹരിമരുന്നാണിത്.
ഷൈൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എംഡി എം എ കടത്തിയ കേസിലും കെഎസ്ആർടിസി ബസ് കണ്ടക്ടറി ആക്രമിച്ച ഏൽപ്പിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലും മനുഷ്യജീവന് അപകടം വർത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്.
അഫ്നാൻ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസിൽ പ്രതിയാണ്. പുതുക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

