ഇരിങ്ങാലക്കുട : ടൗൺ ലൈബ്രറിയും എഴുത്തുകാരുടെ കൂട്ടായ്മ സർഗ്ഗസാഹിതിയും സംയുക്തമായി പുസ്തകചർച്ച സംഘടിപ്പിച്ചു. പ്രവാസി എഴുത്തുകാരിയും കേരള സംസ്ഥാന മുൻ വോളിബോൾ താരവുമായ സുഭാഷിണി കൊല്ലാറയുടെ ‘കുടുംബപുരാണം ഒരു നമോവാകം’ എന്ന കൃതിയാണ് എഴുത്തുകാരിയെ ആദരിച്ചുകൊണ്ട് ഇരിങ്ങാലക്കുട ടൗൺ ലൈബ്രറിയിൽ ചർച്ച ചെയ്യപ്പെട്ടത്.
കവി പി എൻ സുനിൽ പുസ്തകാവതരണം നടത്തി. ലൈബ്രറി പ്രസിഡണ്ട് കെ പി സുദർശൻ അധ്യക്ഷനായ ചടങ്ങിൽ സുഭാഷിണി കൊല്ലാറ, രാജേഷ് തെക്കിനിയേടത്ത്, വി എൻ കൃഷ്ണൻകുട്ടി, കാട്ടൂർ രാമചന്ദ്രൻ, റഷീദ് കാറളം, ആൻ്റണി കൈതാരത്ത്, പി ഗോപിനാഥൻ, ജൂല രത്നാകരൻ രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ സംസാരിച്ചു.
സെക്രട്ടറി കെ കെ ചന്ദ്രശേഖരൻമാഷ് സ്വാഗതവും സി സി ഉചിത നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

