ഇരിങ്ങാലക്കുട : നീണ്ട 19 വർഷത്തെ കാത്തിരിപ്പിനു ശേഷം രാമഞ്ചിറ തോടിന്‍റെ വക്കത്തുള്ള ഉണ്ണായിവാര്യർ റോഡിന്റെ ടാറിങ് പകുതി കഴിഞ്ഞപ്പോൾ ഉയർന്നു നിൽക്കുന്ന റോഡിനു കുറുകെയുള്ള കൾവെർട്ടിന് സമമായി നിലവിലെ റോഡ് ഉയർത്തി ടാർ ചെയ്യാത്തതിനാൽ ഇവിടെ വാഹനങ്ങൾ അടിത്തട്ടാതെ കടന്നു പോകുന്നത് അസാധ്യമായാ സാഹചര്യം സൃഷ്ടിച്ചിരുന്നു, കൂടാതെ കൂടൽമാണിക്യ ഉത്സവകാലമായതിനാൽ പടിഞ്ഞാറ് നടയിലേക്കും ആർക്കിങ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ വരണ്ട പ്രധാന വഴി ഇതായതിനാൽ കൾവെർട്ടിന്റെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ദേവസ്വം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു .
ഇതിൽ പ്രകാരം രാമഞ്ചിറ റോഡിന് കുറുകെയുള്ള കാൽവെർട്ടിന്റെ ഉയരവ്യത്യാസം നഗരസഭാ താൽക്കാലികമായി പരിഹരിച്ചു. ഉയര വ്യത്യാസം കുറയ്ക്കുവാനായി ഇരുഭാഗത്തും സിമന്റ് കൊണ്ട് കോൺക്രീറ്റിംഗ് നടത്തിയാണ് താൽക്കാലിക പരിഹാരം കണ്ടത്. എന്നാൽ രാമൻചിറ റോഡിന്റെ കിഴക്കുഭാഗത്തേക്കുള്ള ഭാഗം ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
iവിഡി റോഡിലെ ഉയർന്ന കലുങ്ക്ക് മറികടക്കുന്നതിനിടയിൽ സ്കൂട്ടർ യാത്രികർ മറഞ്ഞു വീണ് അപകടം അപകടം സംഭവിക്കുന്നത് സാധാരണയായിരുന്നു. ഗ്രൗണ്ട് ക്ലീയറൻസ് കുറഞ്ഞ വാഹങ്ങൾ പലപ്പോളും കലുങ്ക്ക് മറികടക്കുമ്പോൾ താഴെ തട്ടി വാഹനത്തിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്യാറുണ്ട് .
അരികിടിഞ്ഞു അപകടാവസ്ഥയിൽ കാലങ്ങളായി തുടരുന്ന രാമഞ്ചിറ തോടിന്‍റെ വക്കത്തുള്ള ഉണ്ണായിവാര്യർ റോഡിന്റെ സംരക്ഷണ ഭിത്തി മാസങ്ങൾക്കു മുൻപ് നിലവിലെ റോഡിനൊപ്പം പുതുക്കി കെട്ടിയിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന ഒരു കലുങ്ക്ക് റോഡിൽ നിന്നും വളരെ ഉയരത്തിൽ കെട്ടുകയും തന്മൂലം സുഗമമായ വാഹന ഗതാഗതത്തിനു തടസ്സമാകുകയും ചെയ്തു.
ഇത് അന്ന് തന്നെ ബന്ധപ്പെട്ടവരെ കാണിച്ചുകൊടുകയും, വരൻ പോകുന്ന ടാറിങ്ങിനു മുൻപ് റോഡ് കലുങ്കിന്റെ ഉയരത്തിൽ ആക്കിയാകും ടാറിങ് നടക്കുകയെന്ന മറുപടിയുമാണ് ലഭിച്ചത്. എന്നാൽ ടാറിങ് ആരംഭിച്ചപ്പോൾ റോഡ് ഉയർത്താതെ നിലവിലെ നിലയിൽ മാത്രമാണ് നഗരസഭാ കോൺട്രാക്ടർ റോഡിന്റെ പടിഞ്ഞാറു ഭാഗം ടാറിങ് പൂർത്തിയാക്കിയത്. കലുങ്ക് തൻറെ പണിയിൽ വരുന്നതല്ലെന്നു അന്ന് കോൺട്രാക്ടർ പറഞ്ഞു.
നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ പല വാഹനങ്ങളും ഇതുവഴിയും പോക്കുന്നുണ്ട്, എന്നാൽ കലുങ്കിന്റെ സ്ഥിതി ഇതായതിനാൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
മഴ രൂക്ഷമാകുമ്പോൾ നഗരത്തിലെ പെയ്‌തുവെള്ളം ഒഴുകിപോകാനുള്ള പ്രധാന മാർഗമാണ് രാമഞ്ചിറ തോട്. ഉണ്ണായി വാരിയർ റോഡിന്റെ അരികിലൂടെ പോകുന്ന രാമഞ്ചിറ തോട് പലപ്പോളായി ഈ സമയം കവിഞ്ഞു ഒഴുകാറുമുണ്ട്. തോടും റോഡും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയും വരാറുണ്ട്.
ഈ അവസ്ഥ പരിചിതമല്ലാത്തവർ വാഹനവുമായി ഈ സമയം ഇതുവഴി എത്തിയാൽ അപകടവും ഒപ്പം ജീവഹാനിയും വരെ സംഭവിക്കാൻ ഇടയുണ്ട്. അതിനാൽ രാമഞ്ചിറ തോടിന്റെ സംരക്ഷണ ഭിത്തി ഉയർത്തി ബലപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല, പകരം കലുങ്ക് മാത്രം ഉയർത്തുകയും ചെയ്തു, ഭാവിയിൽ റോഡ് ഉയരുമെന്ന പ്രതീക്ഷയും ബാക്കിവെച്ച് …
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

