ഇരിങ്ങാലക്കുട : നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങൾ. ആചാരങ്ങൾ ഇല്ലാതെ ധർമ്മം നിലനിൽക്കില്ലെന്നും ക്ഷേത്രങ്ങൾ ഭരിക്കുന്നവർ ക്ഷേത്രാചാരങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്നും ശിവഗിരി മഠത്തിന്റെ കീഴിലുള്ള അമരിപ്പാടം നാരായണ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ പറഞ്ഞു.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും ക്ഷേത്രത്തെ നിരന്തരം വിവാദത്തിൽ ഉൾപ്പെടുത്തുന്ന ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ സംഘടിപ്പിച്ച ഭക്തജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രാചാരങ്ങളിൽ അനാവശ്യമായ ഇടപെടലുകളും മാറ്റങ്ങളും സംഭവിക്കുന്നത് ദുഃഖകരമായ കാര്യമാണ്. അത് പരിഹരിക്കേണ്ടതും തീരുമാനിക്കേണ്ടതും അതത് ദേശവാസികളാണെന്നും സ്വാമി ബ്രഹ്മ സ്വരൂപാനന്ദ പറഞ്ഞു.
സനാതന ധർമ്മ പ്രഭാഷകൻ വി സായിറാം മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രാചാര വിശ്വാസ സംരക്ഷണ സമിതി പ്രസിഡണ്ട് സി. ജി കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. വിവിധ സാമുദായിക സംഘടന നേതാക്കന്മാരായ ദേവൻ കാറേക്കാട്, കല്ലേലി രാമൻ നമ്പൂതിരി, കെ എൻ ഉണ്ണികൃഷ്ണൻ , അച്യുതവാരിയർ എ ,കെ ആർ ഹരിനാരായണൻ , സുരേഷ് മുസ്സത് , മുരളീധര പൊതുവാൾ പി. നന്ദകുമാർ ,സതീഷ് മേനോൻ, പെരുമ്പാല വെളുത്തേടത്ത് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
നരേന്ദ്ര വാരിയർ, ഇ കെ കേശവൻ, എ.എസ്. സതീശൻ, വിദ്യാസാഗർ തുടങ്ങിയവർ ആശംസകൾ നേർന്നു. കാവനാട് വേദസാരയുടെ പ്രാർത്ഥനാലാപനത്തോടെ തുടങ്ങിയ ചടങ്ങിൽ സമിതി സെക്രട്ടറി ജയശങ്കർ പി എസ് സ്വാഗതവും ട്രഷറർ ഹരി വാരിയർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

