വല്ലക്കുന്ന് : കഴിഞ്ഞ 18 വർഷത്തെ കാത്തിരിപ്പിന് ശേഷം വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ സെമിത്തേരി യാഥാർത്ഥ്യമായി. സെമിത്തേരിയുടെ വെഞ്ചിരിപ്പ് കർമ്മം ഇരിങ്ങാലക്കുട രൂപതയുടെ മെത്രാൻ മാർ പോളി കണ്ണുകാടൻ, രൂപതയുടെ വികാരി ജനറൽ മാരുടെയും, നിരവധി വൈദികരുടെയും, സന്യസ്ഥരുടെയും, ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കന്മാരുടെയും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും, ഇടവകയിലെ മുഴുവൻ ഇടവകാംഗങ്ങളുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു.
വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി. ഫാ. സിന്റോ ആലപ്പാട്ടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെമിത്തേരി കമ്മിറ്റിയുടെ സെക്രട്ടറിയും, കുടുംബസമ്മേളന കേന്ദ്ര സമിതിയുടെ പ്രസിഡണ്ടുമായ കെ ജെ ജോൺസൺ കോക്കാട്ട്, സ്വാഗതവും, കൺസ്ട്രക്ഷൻ കമ്മിറ്റിയുടെ കൺവീനറും, എ കെ സി സി യുടെ ചെയർമാനുമായ ബാബു പള്ളിപ്പാട്ട് നന്ദിയും രേഖപ്പെടുത്തി.
സെമിത്തേരിയുടെ നിർമ്മാണത്തിന് വേണ്ടി പരിശ്രമിച്ചവരെ ചടങ്ങിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ആദരിച്ചു. സെമിത്തേരിയുടെ ആർക്കിടെക്റ്റ് മനോഷ് തോമസ് കൂളിയാടനെയും, കോൺട്രാക്ടർ ടോമി അമ്പൂക്കനെയും ചടങ്ങിൽ ആദരിച്ചു. മാർ പോളി കണ്ണൂക്കാടൻ നാട മുറിച്ചു കൊണ്ട് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.
2008 ലാണ് വല്ലക്കുന്നിൽ വിശുദ്ധ അൽഫോൻസാ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്ത്. ദൈവാലയം കൂദാശ ചെയ്യപ്പെട്ടതിനുശേഷം വല്ലക്കുന്ന് ഇടവകക്കാരുടെ ചിരകാല സ്വപ്നമായിരുന്നു പള്ളിക്ക് ഒരു സെമിത്തേരി എന്നത്. കഴിഞ്ഞ 18 വർഷമായി ഒരു സെമിത്തേരിക്ക് വേണ്ടിയുള്ള ആത്മാർത്ഥമായിട്ടുള്ള പരിശ്രമങ്ങൾ നടന്നുവരികയായിരുന്നു.
വല്ലക്കുന്ന് ഇടവകയിലെ മുൻ മുഴുവൻ വികാരിയച്ചൻ മാരുടെയും, കാലാകാലങ്ങളിലുള്ള കൈക്കാരൻ മാരുടെയും, വിവിധ സംഘടന ഭാരവാഹികളുടെയും, സെമിത്തേരി കമ്മിറ്റി അംഗങ്ങളുടെയും, ഇടവകയിലെ മുഴുവൻ വിശ്വാസികളുടെയും, ആത്മാർത്ഥമായ പരിശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ വല്ലക്കുന്ന് സെന്റ് ഫോൺസ് ദേവാലയത്തിൽ സെമിത്തേരി യാഥാർത്ഥ്യമായിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള മനോഹരമായി രൂപകല്പനചെയ്യപ്പെട്ട ആദ്യ സെമിത്തേരി എന്ന കൂടി പ്രത്യേകത കൂടി വല്ലക്കുന്ന് സെമിത്തേരിക്ക് ഉണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




