ഇരിങ്ങാലക്കുട : സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കൊരുമ്പിശ്ശേരി സ്വദേശി എടക്കൂക്കാരൻ വീട്ടിൽ സിനാൻ (23) ആണ് പിടിയിലായത്.
മണ്ണാത്തിക്കുളം എന്ന സ്ഥലത്ത് വെച്ച് ഇരിങ്ങാലക്കുട പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തുന്നതിനായി പ്രതി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പോലീസ് സംഘം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിറ്റഴിക്കാൻ ശ്രമിച്ചതിനെ തുടർന്ന്, പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ (Juvenile Justice Act) കർശനമായ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





