ഗാർഹിക പീഠനം – ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്യുക – സി.പി.ഐ(എം) പ്രതിഷേധ പ്രകടനവും, ജനകീയ കൂട്ടായ്മയും വ്യാഴാഴ്ച

ഇരിങ്ങാലക്കുട : ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ. ശ്രീകുമാർ തൻ്റെ ഭാര്യയെ നിരന്തരമായി ഗാർഹിക പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടും എ.ആർ. ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതിൽ നിന്നും വിലക്കുന്ന ബി.ജെ.പി- കോൺഗ്രസ്സ് രാഷ്‌ട്രീയ ഇടപെടലിനെതിരെയും, ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും, സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ഒ.ജെ. ജെനീഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 18 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കുട്ടംകുളം പരിസരത്ത് നിന്ന് പ്രകടനവും,തുടർന്ന് ആൽത്തറയ്ക്കൽ ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page