ഇരിങ്ങാലക്കുട : കാറളത്തെ വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചർച്ചയ്ക്ക് തുടക്കമാകുന്നു. വിദ്യാർത്ഥികളുൾപ്പെടെ നിരവധി വായനക്കാരുള്ള വീട്ടിലെ ലൈബ്രറി സംസ്ഥാന തലത്തിൽ നടത്തിയ വീട്ടിലെ ലൈബ്രറി സാഹിത്യ പുരസ്കാരത്തിന് ക്ഷണിക്കപ്പെട്ട നോവൽ, ചെറുകഥ, കവിത, ഓർമ്മക്കുറിപ്പുകൾ എന്നീ കൃതികളിൽ നിന്നും വീട്ടിലെ ലൈബ്രറി സാഹിത്യപുരസ്കാരവും സ്പെഷ്യൽ ജൂറി പുരസ്കാരവും നൽകുകയുണ്ടായി. സാഹിത്യ പുരസ്ക്കാരവും എഴുത്തും വായനയും കലാപരിപാടികളും നടത്തിവരുന്ന വീട്ടിലെ ലൈബ്രറിയിൽ പുസ്ത ചർച്ചയും നടത്തുകയാണ്.
ജൂൺ 21 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിലെ ലൈബ്രറി അങ്കണത്തിൽ മംഗള കരാട്ടുപറമ്പിലിൻ്റെ നോവൽ “ദാര സമുന്ന യത്തിൻ്റെ പ്രവാചകൻ” എന്ന പുസ്തകം ചർച്ച ചെയ്യുന്നു. ഡോ. സിസ്റ്റർ റോഡ് ആൻ്റോ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ഷഹന പി.ആർ, കൃഷ്ണകുമാർ മാപ്രാണം എന്നിവർ പുസ്തകം അവതരിപ്പിക്കും. റഷീദ് കാറളം അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ നിരവധി സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



