ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ 29-ാം വാർഡിൽ SSLC, +2, പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും, കലാമേഖലയിൽ കഴിവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു.
ഞായറാഴ്ച ചന്തപ്പുര പരിസരത്ത് നടത്തിയ അനുമോദനയോഗം നഗരസഭ ചെയർമാൻ
എം പി ജാക്സൺ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. കൗൺസിലർ ഡെലി സിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാൾ
ഡോ ആൻറണി കരിക്കംപ്പിള്ളി കുട്ടികൾക്ക് കരിയർ ഗൈഡ്നസ് ക്ലാസ് എടുത്തു.
സെൻട്രൽ സഹോദയ കലോത്സവ് 2025-ലെ കലാതിലകം പട്ടം നേടിയ വൈഗ കെ സജീവിനും തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ മിമിക്രി ഒന്നാം സ്ഥാനം സർവ്വജിത്ത് ടി ബി യെയും പൊന്നാടയണിയിച്ച് ആദരിച്ചു.
സിജു യോഹന്നാൻ, കൃഷ്ണകുമാർ വള്ളുപറമ്പിൽ, ,വർഗീസ് ജോൺസൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വർഗീസ് തെക്കേക്കര സ്വാഗതവും മുൻ കൗൺസിലർ ശ്രുതി കൃഷ്ണമാർ നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





