കുഴിക്കാട്ടുശ്ശേരി : മലയാളത്തിലെ സമ്പൂർണ്ണ എഴുത്തുകാരനെന്ന് വിശേഷിപ്പിക്കാവുന്ന കെ സച്ചിദാനന്ദന് എൺപതു വയസ്സ് പൂർത്തിയാക്കിയ വേളയിൽ ഗ്രാമിക ആദരം നൽകി. അറുപതു വർഷം നീണ്ടതും ഇപ്പോഴും അക്ഷീണം തുടരുന്നതുമായ തൻ്റെ സർഗ്ഗാത്മക ജീവിതത്തിലുടനീളം അദ്ദേഹം ഗ്രാമികയുടേതുപോലുള്ള സാംസ്കാരിക പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദനമാണ് എന്ന് ഗ്രാമിക പ്രസിഡൻ്റ് പി കെ കിട്ടൻ അഭിപ്രായപ്പെട്ടു.
ഗ്രാമിക പ്രസിഡൻ്റ് പി കെ കിട്ടൻ, വൈസ് പ്രസിഡൻ്റ് ഇ കെ മോഹൻദാസ്, മുൻ പ്രസിഡൻ്റ് വടക്കേടത്ത് പത്മനാഭൻ എന്നിവർ അദ്ദേഹത്തിൻ്റെ വസതിയിലെത്തി പൊന്നാടയണിയിച്ച് സ്മൃതിഫലകം സമർപ്പിച്ചു. ഗ്രാമികയെ സംബന്ധിച്ചിടത്തോളം അതിൻ്റെ ആരംഭം മുതൽ മാർഗ്ഗദർശിയായും സുഹൃത്തായും അദ്ദേഹം നൽകിയ സംഭാവന അമൂല്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





