ആളൂർ : ആനത്തടത്ത് 6 ജൂൺ 15 ന് പോലീസ് ജീപ്പിടിച്ച അപകടത്തെ തുടർന്ന് വിദ്യാർഥികളായ ജൂവിൻ രാജു മരണപ്പെട്ട സംഭവത്തിൽ യഥാർഥ കുറ്റക്കാരെ രക്ഷിക്കാനുള്ള തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ നടപടിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം മാള ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
പൊലീസിന്റെ അമിതവേഗതയും അശ്രദ്ധയുമാണ് ഈ ദുരന്തത്തിന് കാരണം. എന്നാൽ നിയമസഭയിൽ എംഎൽഎയുടെ സബ്മിഷനിൽ പൊലീസിന്റെ ഉത്തരവാദിത്തം മറച്ചുവെക്കാനും നിരപരാധികളായ വിദ്യാർഥികളെ പ്രതിക്കൂട്ടിലാക്കാനുമാണ് ശ്രമിച്ചത്. ജനങ്ങളുടെ ജീവനും നീതിയും സംരക്ഷിക്കേണ്ട ജനപ്രതിനിധി സർക്കാരിനെ വെള്ളപൂശുന്ന നിലപാട് സ്വീകരിച്ചത് ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. അപകടത്തിൽ പരിക്കേറ്റ അനന്തകൃഷ്ണൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
അപകടം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ആഭ്യന്തര മന്ത്രിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ വീട്ടിൽ വരികയോ ഫോണിലുടെ എങ്കിലും ഈ കുടുബത്തെ ആശ്വസിപ്പിക്കുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടില്ല എന്നതുതന്നെ സർകാർ നിലപാടിൽ കൂടുത്തൽ സംശയമുളവാക്കുന്നു.
മരിച്ച ജൂവിൻ രാജുവിന്റെ കുടുംബത്തിനും അനന്തകൃഷ്ണന് ലക്ഷക്കണക്കിന് രൂപ ചികിത്സാച്ചെലവ് വന്നിട്ടും ആ ചെലവ് സർക്കാർ ഏറ്റെടുക്കുകയോ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുകയോ ചെയ്യാത്തത് സർക്കാർ കാട്ടുന്ന ക്രൂരമായ അനാസ്ഥയാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ക്രിമിനൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തത് ഗുരുതരമായ വീഴ്ചയാണ്.
മരിച്ച ജൂവിൻ രാജുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണം. അനന്തകൃഷ്ണന്റെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ ഏറ്റെടുക്കണം. അപകടത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ക്രിമിനൽ നടപടിയും വകുപ്പുതല അന്വേഷണവും ഉടൻ ആരംഭിക്കണം.
ഇക്കാര്യങ്ങളിൽ സർക്കാർ ഇനിയും അനാസ്ഥ തുടരുകയും എംഎൽഎ തന്റെ ജനവിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് സിപിഐ എം മാള ഏരിയ കമ്മിറ്റി നേതൃത്വം നൽകും. ഇക്കാര്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തെറ്റായ നിലപാടുകൾ സ്വീകരിച്ച MLA അപകടത്തിനരയായ കുടുബത്തോടും നാടിനോടും മാ പ്പ് പറയണമെന്നും സിപിഐ എം മാള ഏരിയാ സെക്രട്ടറി ടി. കെ. സന്തോഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





