ഇരിങ്ങാലക്കുട : നഗരസഭയുടെ അതീനതയിലുള്ള പാർക്ക് കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ നശിച്ചു കിടക്കുന്ന അവസ്ഥ ചൂണ്ടികാണിച്ച് സഭ ചെയർ നഗരസഭ ചെയർമാൻ നേരിട്ട് പരാതി നൽകി രണ്ട് മാസം ആയിട്ടും പരിഹാര നടപടികൾ എടുക്കാത്ത നഗരസഭക്കെതിരെ യുവമോർച്ച സമരം പ്രഖ്യാപിക്കുന്നതായി സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യുവമോർച്ച തൃശൂർ’ സൗത്ത് ജില്ല വൈസ്പ്രസിഡണ്ട് ആശിഷ ടി രാജ് ആണ് ചെയർപേഴ്സിന് പരാതി നൽകിയിരുന്നത്. കാടുകയറി കിടക്കുന്ന പാർക്ക് ഉടൻ വൃത്തിയാക്കണം, ഉപയോഗശൂന്യവും ജീവന് അപകടകരവുമായിട്ടുള്ള കളി ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കണം, പാർക്കിൽ ലൈറ്റ്, കുടിവെള്ളം എന്നിവ പുനഃസ്ഥാപിക്കണം, പാർക്കിന്റെ നവീകരണത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നിവയായിരുന്നു യുവമോർച്ച മുന്നോട്ട് വെച്ച ആവശ്യങ്ങൾ.
ഇതുകൂടാതെ നാലമ്പലം തീർത്ഥാടനം ജൂലൈ 17 മുതൽ ആരംഭിക്കുമ്പോൾ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള റോഡുകളുടെ ശോചനീയാവസ്ഥാ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണം എന്നും, മഴക്കാല ശുചീകരണത്തിനായി നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുമുള്ള പരിപാടികൾ നടപ്പിലാക്കാത്തതിനെ രൂക്ഷമായി വിമർശിക്കുന്നതായും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വാർത്ത സമ്മേളനത്തിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ലാൽ സെക്രട്ടറി ഹരിപ്രസാദ്, വൈസ് പ്രസിഡന്റ് ജിനു ഗിരിജൻ, ആശിഷ ടി രാജ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് പടിയൂർ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





