വിദ്യാർഥികളുടെ മൂവി റിവ്യൂ ജേർണൽ പ്രകാശനം ചെയ്തു

കാറളം : കാറളം വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ തയ്യാറാക്കിയ ‘ഹെർ ലെൻസ്’ എന്ന മൂവി റിവ്യൂ ജേർണൽ സ്കൂൾ പ്രിൻസിപ്പൽ വീണ ജെ. എസ്. പ്രകാശനം ചെയ്തു. രണ്ടാം വർഷ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റിൽ ചർച്ചയാകുന്ന സ്ത്രീയും സമൂഹവും എന്ന ആശയവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനത്തിന്റെ തുടർച്ചയായാണ് ജേർണൽ തയ്യാറാക്കിയത്.



വിദ്യാർഥികളുടെ ആഴ്ചകളോളം നീണ്ട കൂട്ടായ പരിശ്രമത്തിലൂടെ രൂപം നൽകിയ ജേർണലിൽ മലയാളം, ഹിന്ദി, തമിഴ്, അന്തർദേശീയ വിഭാഗങ്ങളിലായി 34-ഓളം സിനിമകളെ ആസ്പദമാക്കി 50-ലധികം സിനിമാ നിരൂപണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.



ഇംഗ്ലീഷ് അധ്യാപിക ഐശ്വര്യ പി. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രണ്ടാം വർഷ ഒ.എഫ്.ഇ. വിദ്യാർഥി ആര്യനന്ദ് ജേർണലിന്റെ കവർ രൂപകൽപന നിർവഹിച്ചു. രാജലക്ഷ്മി, അനന്യ എം. എസ്., സൻഹ, ശ്രീഗ, യുഗ, അനന്യ ലക്ഷ്മി, സഹീൽ, സഹീർ, ശിവനന്ദു, സായന്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page