ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലെ അഞ്ചാം തലമുറയിലെ വിദ്യാർത്ഥിനിയായ റിതു ഭരത് കൂടിയാട്ട അരങ്ങേറ്റം കുറിച്ചു. ഓഗസ്റ്റ് 9, 10 തീയതികളിലായി അമ്മന്നൂർ ഗുരുകുലത്തിന്റെ മാധവനാട്യഭൂമിയിൽ നടന്ന അരങ്ങേറ്റച്ചടങ്ങിൽ, കഴിഞ്ഞ നാല് വർഷമായി ഗുരുകുലത്തിൽ കൂടിയാട്ടം അഭ്യസിച്ചുവരുന്ന റിതു ഭരത് തന്റെ കലാപ്രതിഭയും സമർപ്പണവും വേദിയിൽ മനോഹരമായി അവതരിപ്പിച്ചു.
ആദ്യദിവസമായ ഒമ്പതാം തിയ്യതി സുഭദ്രാധനഞ്ജയത്തിലെ സുഭദ്രയുടെ സഖിയായ കല്പലതികയുടെ പുറപ്പാടാണ് അവതരിപ്പിച്ചത്. തുടർന്ന് രണ്ടാം ദിവസമായ പത്താം തിയ്യതി നങ്ങ്യാർകൂത്തിലെ ആദ്യഭാഗമായ മധുരാ രാജധാനി വർണ്ണനയാണ് അവതരിപ്പിച്ചത്. തന്മയത്വവും അർപ്പണബോധവും നിറഞ്ഞ അവതരണത്തിലൂടെ റിതു തന്റെ അരങ്ങേറ്റം പൂർണ്ണമാക്കി. ഗുരുകുലത്തിലെ അധ്യാപകരുടെയും മുതിർന്ന കലാകാരന്മാരുടെയും സഹപാഠികളുടെയും പൂർണ്ണ പിന്തുണയും സാന്നിധ്യവും ഈ അരങ്ങേറ്റത്തിന് കരുത്തേകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




