രാജരാജേശ്വര കലാരത്ന പുരസ്കാരം – 2026 ജേതാക്കളെ പ്രഖ്യാപിച്ചു – ഇരിങ്ങാലക്കുടക്ക് അഭിമാനമായി കലാനിലയം ഗോപി ആശാൻ (കഥകളി), കലാനിലയം ഉദയൻ നമ്പൂതിരി (ചെണ്ട)

Rajarajeshwara Kalarathna Award 2026 Winners Announced: Kalanilayam Gopi Asan (Kathakali) and Kalanilayam Udayan Namboodiri (Chenda)

പുരസ്കാരം : തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും ക്ഷേത്ര കലകളിൽ പ്രാഗൽഭ്യം തെളിയിക്കുന്നവർക്കു പൗരാണിക കാലം മുതൽക്ക് നൽകി വരുന്ന വീര ശൃംഖല – പട്ടും വളയും ബഹുമതി (ശ്രീ രാജരാജേശ്വര കലാരത്ന പുരസ്കാരം -2026) നേടിയവരുടെ പേര് വിവരം പ്രഖ്യാപിച്ചു.

ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള കലാനിലയം ഗോപി ആശാൻ – കഥകളി, ഉദയൻ നമ്പൂതിരി – ചെണ്ട, എന്നിവർക്കൊപ്പം കോട്ടക്കൽ രവി ആശാൻ – മദ്ദളം, കലാനിലയം വി പി രാധാകൃഷ്ണൻ – ക്ഷേത്ര ശിൽപ്പി എന്നിവരാണ് ഈ വർഷത്തെ ജേതാക്കൾ.

ഒക്ടോബർ 11ന്, ഞായറാഴ്ച, ഉച്ച പൂജക്ക് ശേഷം നടക്കുന്ന ചടങ്ങിൽ, ക്ഷേത്രം മേൽശാന്തി, രാജരാജേശ്വര ക്ഷേത്രം കൊട്ടും പുറത്ത് വെച്ച് പട്ടും വളയും നൽകി സ്ഥാനപ്പേര് വിളിച്ച് ആദരം നൽകും.ചടങ്ങിൽ വിവിധ മേഖലകളിലുള്ള പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page