കൂടിയാട്ടത്തിലെ അഭിനയസങ്കേതങ്ങൾ ചേർത്ത് പുതിയ നാടകാവതരണം-മൃത്യുപര്യന്ത് ഇന്ന് പൂനെയിൽ

ഇരിങ്ങാലക്കുട : പൂനെ കേന്ദ്രീകരിച്ച് പ്രവർത്തയ്ക്കുന്ന യവനിക തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ന്യൂഡൽഹി അലുമിനികളായ നാടകകലാകാരന്മാർ ചേർന്ന് മഹാഭാരതത്തിലെ അംബോപാഖ്യാനപർവ്വത്തെ അടിസ്ഥാനമാക്കി മൃത്യുപര്യന്ത് എന്ന നാടകം രാജേന്ദ്രപാഞ്ചാൽ സംവിധാനം ചെയ്ത് അവതരണം കുറിയ്ക്കുന്നു.

നാടകത്തിലെ തിരക്കഥയും സംഭാഷണവും മഹാഭാരതം വായിച്ച് സ്വയം സ്വീകരിച്ചാണ് പ്രയോക്താക്കൾ ചേർത്തിട്ടുളളത്. മറ്റൊരു സവിശേഷത ഭാവാഭിനയപ്രധാനമായ സുപ്രധാനരംഗങ്ങൾ കൂടിയാട്ടത്തെ പ്രചോദനം ഉൾക്കൊണ്ടാണ് അഭിനയം ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. അംബ, ഭീഷ്മർ, അർജുനൻ, ശിഖണ്ഡി എന്നിവരാണ് കഥാപാത്രങ്ങൾ. ഇവരുടെ മാനസികമായും വ്യക്തിഗതവുമായും ഉരുത്തിരിഞ്ഞ സ്നേഹം, കർത്തവ്യബോധം, പ്രതിജ്ഞ, പ്രതികാരം എന്നീ സംഘർഷങ്ങളാണ് നാടകത്തിന്റെ പ്രമേയം.

സുപ്രസിദ്ധ കൂടിയാട്ട പ്രയോക്താവും, പരിശീലകനുമായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരാണ് കൂടിയാട്ടഭാഗങ്ങൾ ചിട്ടപ്പെടുത്തി പരിശീലനം നല്കിയത്. മറ്റൊരു സവിശേഷത മിഴാവിന്റെ ധ്വനിയാണ് മുഴുനീള സംഗീതമായി ഇതിലുളളത്. ഗീത ഗുഹ, ഋച ഭട്ടാചാര്യ, ടീന ഭാട്ടിയ, ബോലോറാം ദാസ് എന്നിവരും കൂടെ ഹർഷിത് ജൈൻ എന്നിവരും അഭിനേതാക്കളായി അരങ്ങിലെത്തുന്നു. കലാമണ്ഡലം രവികുമാർ, കലാമണ്ഡലം അഭിഷേക് എന്നിവർ മിഴാവ് വാദകരായി രംഗത്ത് വരുന്നു. 28ന് പൂനെയിലും 30ന് മുംബൈയിലും രംഗാവതരണം നടക്കും.

ആദ്യാവതരണത്തിന് മുമ്പായി 23ന് പൂനെ ലോധ ബെൽമോണ്ട ക്ലബ് ഹൌസിൽ വച്ചു നടന്ന അവതരണപ്രഖ്യാപനചടങ്ങിൽ കേന്ദ്ര സംഗീത് നാടക് അകാദമി മുൻ ചെയർമാൻ പദ്മശ്രീ ശേഖർസെൻ മുഖ്യാതിഥി ആയ സദസ്സിൽ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ പാർവ്വതീവിരഹം കൂടിയാട്ട അഭിനയം കാഴ്ചവച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page