ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ 2026 ലെ മെറിറ്റ് അവാർഡുകൾ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിൽ നിന്നും മികച്ച വിജയം നേടുന്നവർക്കുള്ള ഇരിങ്ങാലക്കുട പ്രസ്സ്ക്ലബ്ബിന്റെ 2026 ലെ മെറിറ്റ് അവാർഡുകൾ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്തു.

പൊതു വിദ്യാലയങ്ങളിൽ പഠനം നടത്തി ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്ന എന്ന ഉദ്യേശത്തോടെ കഴിഞ്ഞ 15 വർഷമായി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് നൽകി വരുന്ന ആദരവിൻ്റെ ഭാഗമായാണ് ബോയ്സ് സ്‌കൂളിൽ എസ് എസ് എൽ സി , പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗങ്ങളിലായി ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മൊമൊൻ്റെയും ക്യാഷ് അവാർഡും നൽകി അഭിനന്ദിച്ചത്.

എം.എൽ.എ തോമസ് ഉണ്ണിയാടൻ ആദര സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ ബിജിത്തും , ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്വാക്‌ലിൻ ജെ മെൻ്റസും വി എച്ച് എസ് ഇ വിഭാഗത്തിൽ അനന്യ എം. എസും പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡൻ് വി ആർ സുകുമാരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എം കെ മുരളി, വി എച്ച് എസ് സി പ്രിൻസിപ്പാൾ സൂരജ് ശങ്കർ, പി ടി എ പ്രസിഡൻ്റ് വി ഭക്ത വത്സലൻ , വിദ്യാർത്ഥി പ്രതിനിധി റെബേക്ക കുര്യക്കോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി ടി ജി സിബിൻ സ്വാഗതവും ട്രഷറർ രാഹുൽ അശോകൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page