ഇരിങ്ങാലക്കുട : കലാ സാംസ്കാരിക- സാമൂഹ്യ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.വി. ചന്ദ്രൻ വാരിയരുടെ നാലാം ചരമ വാർഷികം പുഷ്പാർച്ചന, അനുസ്മരണം എന്നിവയോടെ നടന്നു. ചന്ദ്രൻ വാരിയരുടെ സഹധർമിണി ഗീതവാരസ്യാർ ഭദ്രദീപം കൊളുത്തി. ആശ സുരേഷിൻ്റെ സോപാന സംഗീതത്തോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സമിതി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായിരുന്നു. ആറാട്ടുപുഴ പൂരം കമ്മറ്റി കോ ഓർഡിനേറ്റർ എം. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ഇ ബാലഗംഗാധരൻ, വി.വി. സതീശൻ, കലാനിലയം രാഘവൻ, സദനം കൃഷ്ണൻകുട്ടി, കെ.വി. രാധാദേവി, ടി. എസ്. ബൈജു എന്നിവർ സംസാരിച്ചു. എ.എസ്. സതീശൻ സ്വാഗതവും എ.സി. സുരേഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


