പോലിസ് സ്മൃതിദിനത്തോടനുബന്ധിച്ച് മെഗാ രക്തദാനം.

ഇരിങ്ങാലക്കുട : പോലിസ് സ്മൃതി ദിനത്തോടനുബന്ധിച്ച് തൃശൂർ റൂറൽ പോലിസ് ഇരിങ്ങാലക്കുട സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ കറുകുറ്റി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഗാ രക്തദാന ക്യാപ് “സംരക്ഷ – 2026 ” തൃശൂർ റൂറൽ ജില്ല പോലിസ് മേധാവി മുഹമ്മദ് നദീം IPS ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി..എം.കെ. ഷാജി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഇരിങ്ങാലക്കുട സി.ഐ. കെ.ഒ. പ്രദീപ്, ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി. അശ്വിൻ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡോ. ജുവിന ജോൺസൺ , ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ ഇ.യു. സൗമ്യ, ജനമൈത്രി സമിതിയംഗം ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.എം.കെ. ഷാജിയും, പോലിസ് ഓഫിസർമാരും ജനമൈത്രി സമിതിയംഗങ്ങളും വിദ്യാർത്ഥികളും അടക്കം ധാരാളം പേർ രക്തദാനം ചെയ്തു. രക്തദാനം നടത്തിയവർക്ക് തൃശൂർ റൂറൽ പോലസ് ഇരിങ്ങാലക്കുട സബ് ഡിവിഷന്റെ സർട്ടിഫിക്കറ്റുകൾ നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page