മുല്ലനേഴിയെ സ്മരിക്കുമ്പോൾ

സ്മരണ : കലാ,സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന, മുല്ലനേഴി എന്ന മുല്ലനേഴിനീലകണ്ഠൻ നമ്പൂതിരിയുടെ പതിനഞ്ചാം ചരമവാർഷികം സഹൃദയസമൂഹം ആദരവോടെ അനുസ്മരിക്കുകയാണ്. ഒല്ലൂരിന്നടുത്ത അവിണിശ്ശേരിയിൽ 1948 ജനിച്ച മുല്ലൻ, സാമൂഹിക_ സാംസ്കാരിക പ്രവർത്തകൻ, അദ്ധ്യാപകൻ, കവി, ഗാനരചയിതാവ്, നാടക പ്രവർത്തകൻ, ചലചിത്രകാരൻ, ശാസ്ത്ര പ്രചാരകൻ എന്നീ നിലകളിൽ തൻ്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ്. 1980 കളിൽ നടന്ന സാക്ഷരതാ പ്രസ്ഥാനത്തിലും തൻ്റെ സജീവ സാന്നിദ്ധ്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

1989 ൽനാറാണത്ത് ഭ്രാന്തൻ എന്ന കവിതയ്ക്ക് നാലപ്പാടൻ പുരസ്‌കാരവും, 2010 ൽ സാഹിത്യ അക്കാദമിയുടെ പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ച കലാകാരൻ്റെ തിളങ്ങുന്ന സ്മരണയ്ക്കു മുമ്പിൽ സാദരം പ്രണമിക്കുന്നു
– കലാസദനം- സർഗ്ഗ സംഗമം കമ്മിറ്റി, കാട്ടൂർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page