കാട്ടൂർ : മൂന്ന് വർഷകാലമായി അറ്റകുറ്റപണികൾ നടത്താതെ മെമ്പർ മാരുടെ അപേക്ഷകൾ പരിഗണിക്കാത്ത ഭരണപക്ഷം പരിഗണിക്കാതെ വന്നപ്പോൾ വാർഡ് 13,14 വാർഡുകളിലൂടെ കടന്നുപോകുന്ന വലക്കഴ ലിങ്ക് റോഡിൽ കുഴികൾ യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠത്തിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. ഇത് രണ്ടാം തവണ ആണ് യൂത്ത് കോൺഗ്രസ് ഈ ദൗത്യം ഏറ്റ്എടുക്കുന്നത്.
വി. ഏവുപ്രാസ്യാമ്മയുടെ ജമ്മഗ്രഹവും ഈ വലക്കഴ ലിങ്ക് റോഡിൽ തന്നെ ആണ്. പല ഭാഗത്തുനിന്നും വിശ്വാസികൾ ഇവിടെക്ക് ഒഴുകി എത്തുന്നു. നാടിനെ മറ്റുള്ളവരുടെ പരിഹസ്യമാകുന്ന തരത്തിൽ ആണ് കാട്ടൂർ പഞ്ചായത്തിന്റെ കെടുകാര്യസ്ഥത. മൂന്ന് വർഷകാലമായി അറ്റകുറ്റപണികൾ നടത്താതെ മെമ്പർ മാരുടെ അപേക്ഷകൾ പരിഗണിക്കാത്തതിനാലാണ് യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി ഈ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്.
പ്രതിപക്ഷ വാർഡുകളുമായി ചേരി പങ്കെടുന്ന കാട്ടൂരിലെ പല റോഡുകളുടെയും അവസ്ഥ ഇതുതന്നെ ആണ് എന്ന് യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം വിമർശിച്ചു. ഇതുപോലെ ഉള്ള ജനദ്രോഹ പ്രവർത്തങ്ങൾക്ക് പഞ്ചായത്ത് അധികാരികൾ നേതൃത്വം കൊടുക്കുകയാണെങ്കിൽ വാർഡിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തികൊണ്ട് യൂത്ത് കോൺഗ്രസ് സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com