വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകളുമായി ജൂലൈ 2 വരെ ഞാറ്റുവേല മഹോത്സവം നഗരസഭാ ടൌൺ ഹാളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. നമ്മുടെ വൈജ്ഞാനിക സമ്പത്ത് കാർഷിക മേഖലയുടെ നവീകരണത്തിനും ആധുനികവൽക്കരണത്തിനും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് നഗരസഭ വൈസ് ചെയർമാർ ടി. വി. ചാർളി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വെച്ച് വ്യത്യസ്തങ്ങളായ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കുകയും വിളംബരോത്സവത്തിലെ സമ്മാനാർഹർക്ക് സമ്മാനം നൽകുകയും ചെയ്തു.

ജൂൺ 23 മുതൽ ജൂലൈ 2 വരെയായി മുൻസിപ്പൽ ടൗൺ ഹാളിൽ നടത്തപ്പെടുന്ന ഞാറ്റുവേല മഹോത്സവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണികൾ, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകളാണ് തയ്യാറാക്കിയിട്ടുള്ളത്.


10 ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിവസവും രാവിലെ 10 ന് ആദര സംഗമങ്ങൾ, 2 മണിക്ക് സാഹിത്യ സദസ്സുകൾ, 3.30 ന് കൃഷി സംബന്ധമായ സെമിനാറുകൾ, 5 മണി മുതൽ രാത്രി 9 വരെ വിവിധങ്ങളായ കലാപരിപാടികളുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഉദ്‌ഘാടന ചടങ്ങിൽ വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേയ്ക്കാടൻ, അഡ്വ. ജിഷ ജോബി, സോണിയ ഗിരി, അഡ്വ. കെ. ആർ. വിജയ, സന്തോഷ് ബോബൻ , അൽഫോൻസ തോമസ്, പി.ടി. ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page