ഇരിങ്ങാലക്കുട : കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റും, ഇരിങ്ങാലക്കുട സെന്റ് വിൻസെന്റ് ഡി. ആർ. സി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പ് കേരള വ്യാപാരി ഏകോപന സമിതി ജില്ലാ ട്രഷറർ ശ്രീ ജോയ് മൂത്തേടൻ ഉൽഘാടനം ചെയ്തു. റവ. ഫാ. റിജോയ് പഴയാറ്റിൽ അധ്യക്ഷത വഹിച്ചു.
പത്തൊമ്പതാം വാർഡ് കൗൺസിലർ ശ്രീമതി ഫെനി എബിൻ വെള്ളാനിക്കാരൻ മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ശ്രീ ഷാജു പാറേക്കാടൻ, ജനറൽ സെക്രട്ടറി ശ്രീ എബിൻ വെള്ളാനിക്കാരൻ, ട്രഷറർ ശ്രീ വി. കെ. അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സിസ്റ്റർ സുമ തോമസ് സുപ്പീരിയർ നന്ദി പറഞ്ഞു.
ഡോക്ടർ സിസ്റ്റർ ബെൻസി മാത്യു, ഡോ. നദീറ ഭാനു, ഡോ. ഹെൽന ജെയ്സൺ എന്നിവർ ക്യാമ്പ് നയിച്ചു. ശ്രീ ഷൈജോ ജോസ്, കെ. ആർ. ബൈജു, ഡീൻ ഷഹീദ്, ടി. മണി മേനോൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com