ചലച്ചിത്രം : 2026 ലെ ബവേറിയൻ ഫിലിം അവാർഡുകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ജർമ്മൻ ചിത്രം ” അമ്രം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 1 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാന നാളുകളിൽ ജർമ്മൻ ദ്വീപായ അമ്രത്തിൽ ബാല്യകാലം ചിലവഴിക്കുന്ന 12 വയസ്സുകാരനെ കേന്ദ്രീകരിച്ചാണ് 93 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിട്ടുള്ളത്.
ജർമ്മനിയുടെ പതനത്തോടെ കുടുംബത്തെ ചേർത്ത് പിടിക്കാനുളള ശ്രമങ്ങളിൽ പന്ത്രണ്ടുകാരനും പങ്കാളിയാകുന്നു. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം 2025 ലെ കാൻ, ടൊറൻൻ്റോ അടക്കമുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിരുന്നു. പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


