ഇരിങ്ങാലക്കുട : സർവ്വീസിൽ നിന്ന് ഈ മാസം 31 ന് റിട്ടയർ ചെയ്യുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവും അസിസ്റ്റൻ്റ് കമാൻഡൻ്റ് ഓഫ് കേരള പോലീസും പ്രശസ്ത ഫുട്ബോൾ കളിക്കാരനുമായ അശോകൻ സി.പി.ക്ക് അയ്യൻകാവ് മൈതാനം ഫ്രണ്ട്സ് കൂട്ടായ്മ്മയുടെ സ്നേഹാദരം നൽകി. ഇരിങ്ങാലക്കുട പ്രിയ ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കാട്ടുക്കാരൻ പൊന്നാടയും ജോസഫ് എ.ടി. വർക്കിയും സുഹൃത്തുക്കളും ചേർന്ന് സ്നേഹോപഹാരവും നൽകി.
1994 ൽ സന്തോഷ് ട്രോഫി റണ്ണേഴ്‌സ് അപ്പ് ടീമിൽ അംഗമായിരുന്നു, കൂടാതെ 12 വർഷം പോലീസ് ടീമിൽ കളിച്ചിട്ടുണ്ട്. 2023 ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, 2024ൽ കേരള പോലീസ് ഡി.ജി.പിയുടെ കമാഡേഷൻ ഡിസ്ക് ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട്. ഇപ്പോൾ തൃപ്പൂണിത്തുറ കെ.എ.പി ഫസ്‌റ് ബറ്റാലിയൻ അസിസ്റ്റൻ്റ് കമാൻഡൻ്റ് ആണ്. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലാണ് താമസം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive