ഇരിങ്ങാലക്കുട : വായുവിലെ സിന്തറ്റിക് ഡ്രഗ്ഗുകളുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന പ്രൊജക്ടുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികൾ.
വിവിധ സെൻസറുകൾ ഉപയോഗിച്ച് ലഭിക്കുന്ന ഡാറ്റ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്താണ് വിവിധ ഘടകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി അപേക്ഷ കൊടുത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
മൂന്നാം വർഷ വിദ്യാർത്ഥികളായ ലിബിഹരി കെ ബി, ജോസ് വിൻ സോജൻ, കെ ദിവ്യേഷ് മേനോൻ, ലക്ഷ്മി എ, ലെനിൻ സുനിൽ, ലോയ്ഡ് ടി ജെ, നവനീത് സി മനോജ് എന്നിവരാണ് കണ്ടുപിടിത്തതിന് പിന്നിൽ. ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിതിൻ കെ എസ് ആണ് പ്രൊജക്ട് കോർഡിനേറ്റർ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive