കാലാവസ്ഥ പ്രതികൂലമായിട്ടും ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കായികമേള സംഘടിപ്പിച്ചു : സ്കൂളുകൾക്ക് അറിയിപ്പ് കിട്ടിയത് തലേദിവസം രാത്രി ഏറെ വൈകി

ഇരിങ്ങാലക്കുട : ഒക്ടോബർ 4,5 ദിവസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന ജില്ലാ കായികമേളയിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കായികമേള കാലാവസ്ഥ പ്രതികൂലമായിട്ടും ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഒക്‌ടോബർ രണ്ടിനകം തിരഞ്ഞെടുത്ത കുട്ടികളുടെ ലിസ്റ്റ് നൽകേണ്ടതിനാലാണ് തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ അവഗണിച്ച് കായികമേള നടത്തുവാൻ സംഘാടകർ നിർബന്ധിതരായത്.

മഴ കാരണം മത്സരങ്ങൾ തുടങ്ങാൻ വൈകിയെങ്കിലും മഴയ്ക്ക് നേരിയ ശമനം ഉണ്ടായപ്പോൾ സബ്ജൂനിയർ ലോങ് ജമ്പ്, ഷോട്ട്പുട്ട് സീനിയർ എന്നീ മത്സരങ്ങൾ നടത്തി. മഴയെ തുടർന്ന് വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന കായികമേള ബുധനാഴ്ച വൈകീട്ട് മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു എന്ന അറിയിപ്പുനൽകിയിരുന്നു എന്നാൽ ശനിയാഴ്ച നടത്തുന്ന വിവരം സ്കൂൾ അധികൃതർ അറിയിപ്പ് കിട്ടുന്നത് വെള്ളിയാഴ്ച രാത്രിയാണ് 8 മണിയോടെയാണ്.

നവംബറിൽ നടക്കാനിരുന്ന സംസ്ഥാന കായികമേള ഒക്ടോബറർ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിയതുകൊണ്ടാണ് മഴ ദിവസങ്ങളിലും മത്സരങ്ങൾ നടത്തേണ്ടിവന്നതെന്ന് അധ്യാപകർ പറഞ്ഞു. മഴയെ തുടർന്ന് ഗ്രൗണ്ടിൽ വഴുക്കലും വെള്ളവും ചെളിയുമെല്ലാം ഉള്ളതിനാൽ കുട്ടികളുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്ന് മാതാപിതാക്കൾ അറിയിച്ചു.



കുട്ടികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ആയിരിക്കും മത്സരങ്ങൾ മാടത്തുകയെന്നും, ഓട്ടമത്സരം, റിലേ പോലുള്ള മത്സരങ്ങൾ നടത്തുന്ന ട്രാക്കിൽ വെള്ളം ആയതിനാൽ ഇവ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്നും ഇരിങ്ങാലക്കുട  AEO അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം 14 മത്സരങ്ങൾ മാത്രമേ ശനിയാഴ്ച സംഘടിപ്പിക്കാൻ സാധിച്ചുള്ളൂ, വൈകുന്നേരം വീണ്ടും മഴ കനത്തുകയും ചെയ്തു. ബാക്കി മത്സരങ്ങൾ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സംഘടിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page