ശാന്തിനികേതനിൽ ഓപ്പറേഷൻ തൂഫാൻ ബോധവത്ക്കരണ ക്ലാസ്

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സബ്ബ് ഇൻസ്‌പെക്ടർ ടി .ദിലീഷ് ഏഴു മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് ലഹരി നിർമ്മാർജ്ജനം എങ്ങനെ പ്രാവർത്തികമാക്കാമെന്നും തൂഫാൻ പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ചും വിശദമായി ക്ലാസ് എടുത്തു.



സമൂഹം ലഹരി വിമുക്തമാക്കാൻ വിദ്യാർത്ഥികളിൽ കായികക്ഷമത വളർത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നടത്തിയ ഇന്റർ ഹൗസ് ബാഡ്മിന്റൺ മത്സരത്തിന്റെ ഉദ്ഘാടനം ഇൻസ്പെക്ടർ ടി. ദിലീഷും സ്കൂൾ പ്രിൻസിപ്പാൾ ഹരീഷ് മേനോനും ചേർന്ന് നിർവ്വഹിച്ചു.



തുടർന്ന് വിദ്യാർത്ഥികൾ കളിക്കളത്തിൽ ഇറങ്ങി.പ്രിൻസിപ്പാൾ ഹരീഷ് മേനോൻ സ്വാഗതവും കായിക വിഭാഗം മേധാവി പി.ശോഭ നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ ഗീതാ രവീന്ദ്രൻ സന്നിഹിതയായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page