കാറളം : കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ കരുവന്നൂർ ചേറ്റുവാപ്പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം കാർപ്‌മത്സ്യ കുഞ്ഞുങ്ങളെ കാറളം ഗ്രാമ പഞ്ചായത്ത്, ഹരിപുരം, അമ്പലക്കടവിൽ നിക്ഷേപിച്ചു. മൂന്ന് ഘട്ടങ്ങളായി 5 ലക്ഷം കാർപ്പ് കുഞ്ഞുങ്ങളെയാണ് 2024-25 കാലയളവിൽ കരുവന്നൂർ പുഴയിൽ നിക്ഷേപിച്ചത്.
കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ മാലാമ്പ്ര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വാർഡ് മെമ്പർ രജനി നന്ദനൻ, തൃശൂർ ജില്ല മത്സ്യത്തൊഴിലാളി സംഗം വൈസ് ചെയർമാൻ എ. എസ് ഹൈദ്രോസ്, ഫിഷറീസ് ഡിപ്പാർട്മെന്റിലെ ഇൻലാൻഡ് ഇൻസ്‌പെക്ടർ ഷാൻ. യു, കോർഡിനേറ്റർ പി. എ. ഷഹന, പ്രൊമോട്ടർ അനിൽ മംഗലത്ത് എന്നിവരും കാട്ടൂർ, കാറളം ഗ്രാമ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com