കാട്ടൂർ : മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് കേരളം മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവൽക്കരണ പ്രവർത്തനത്തിന് പൊതുജനങ്ങളിലേക്ക് മാലിന്യ സംസ്കരണം അവബോധം നൽകുന്നതിനായി ഏവു പ്രാസ്യട്രെയിനിങ് കോളേജ് ഫോർ വുമൺ ഇൻചാർജ് സിസ്റ്റർ. നമിത യുടെ നേതൃത്വത്തിൽ 50 ൽ അധികം വിദ്യാർഥികളാണ് ബോധ വത്കരണ പ്രവർത്തനത്തിൽ അണിനിരന്നത്.
കാട്ടൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കുമാരി. ടി.വി ലത ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. സെക്രട്ടറി വി. ഐ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഹി ഉണ്ണികൃഷ്ണൻ അധ്യക്ഷയായി.
സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എൻ സി രമ ഭായ്, അനീഷ് പി.എസ്, പഞ്ചായത്ത് അംഗങ്ങളായ ഇ.എൽ ജോസ്, ജയശ്രീ സുബ്രഹ്മണ്യൻ, വിമല സുഗണൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.സി അനില, പഞ്ചായത്ത് എച്ച് ഐ ജിനേഷ് ജിക്സൺ, JHI നിഖിൽ. എം. എ, കുടുംബശ്രീ ചെയർപേഴ്സൺ, അജിത ബാബു, ഹരിത കേരളം മിഷൻ ആർ പി ശ്രീദ. പി. എ.എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി ടീച്ചർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive