ഇരിങ്ങാലക്കുട : കൂടിയാട്ട ആസ്വാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ കൂടൽമാണിക്യം ദേവസ്വം സംഘടിപ്പിക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ ഹനുദ്ദൂതാങ്കം കൂടിയാട്ടം ആരംഭിച്ചു.
ഭാസമഹാകവി രചിച്ച അഭിഷേകനാടകത്തിൻ്റെ രണ്ടാമങ്കമായ ഹനുമദ്ദൂതാങ്കത്തിൽ, സീതാന്വേഷണത്തിന് ലങ്കാപുരി ലക്ഷ്യമാക്കി പുറപ്പെട്ട ഹനൂമാനും സംഘവും തെക്കെസമുദ്രതീരത്തെത്തി തുടർന്നുള്ള യാത്രയിൽ അനിശ്ചിതത്വം തുടരുമ്പോൾ, അവിടെ വന്ന സമ്പാതി എന്ന പക്ഷിരാജാവ് സമുദ്രം ചാടി കടന്ന് പോകാൻ ഉപദേശിക്കുകയും ഹനൂമാൻ ജാംബവാന്റെ പ്രേരണയോടെ സമുദ്രം അതിക്രമിച്ച് ലങ്കയിലെത്തിച്ചേരുന്നതുമാണ് ഇന്നത്തെ പ്രമേയം.
അമ്മന്നൂർ മാധവ് ചാക്യാർ ഹനൂമാനായി അരങ്ങിലെത്തി. ഹരീഷ് നമ്പ്യാർ, ജിനേഷ് നമ്പ്യാർ എന്നിവർ മിഴാവിലും ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ താളവും, ജയൻ മാരാർ ഇടയ്ക്ക, ശംഖ് എന്നിവ വായിച്ച് പങ്കുചേർന്നു.
കൂടിയാട്ടം രണ്ടാം ദിവസം ഹനൂമാന്റെ ജന്മകഥ, സമുദ്രലംഘനം, ലങ്കാലക്ഷ്മിയെ ജയിക്കുന്നത്, ലങ്കയിൽ ഉള്ളിൽ കടന്ന് സീതയെ അന്വേഷിച്ച് അശോകവനികയിലെത്തിച്ചേരുന്നതുമായ കഥാഭാഗങ്ങൾ അഭിനയിയ്ക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

