കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. യൂണിറ്റ് അന്താരാഷ്ട്ര അവയവദിനാചരണം സംഘടിപ്പിച്ചു. സാമൂഹ്യപ്രവർത്തകയും വൃക്കദാതാവുമായ ഡോ. സിസ്റ്റർ റോസ് ആന്റോ വിദ്യാർത്ഥികൾക്കായി അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശരീരസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി.
ജീവിതത്തെ പോസിറ്റീവായി സമീപിക്കുന്നതിന്റെയും ജയ-പരാജയങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന്റെയും ആവശ്യകതയെക്കുറിച്ചും സിസ്റ്റർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികൾക്ക് വിജ്ഞാനപരവും പ്രചോദനപരവുമായ അനുഭവമായി ഈ ക്ലാസ് മാറി. ഒന്നാം വർഷ വൊളന്റിയർ ശിവനന്ദു ചടങ്ങിൽ നന്ദി പറഞ്ഞു.
പരിപാടിക്ക് വി.എച്ച്.എസ്.എസ്. വിഭാഗം പ്രിൻസിപ്പൽ വീണ ജെ.എസ്., എൻ.എസ്.എസ്. കോർഡിനേറ്റർ മായ ദേവി സി.പി. എന്നിവർ നേതൃത്വം നൽകി. എല്ലാ അദ്ധ്യാപകരും പരിപാടിയിൽ പങ്കു കൊണ്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

