ഇരിങ്ങാലക്കുട : എന്നാലും ഇങ്ങനെയും ഉണ്ടാകുമോ ഒരു ബ്ലോക്ക് … പുല്ലൂർ മുതൽ ഇരിങ്ങാലക്കുട വരെ സംസ്ഥാനപാതയിൽ ബുധനാഴ്ച രാവിലെ 9 മണി മുതൽ വലിയ ബ്ലോക്ക് അനുഭവപ്പെട്ടു. ആദ്യത്തേത് ഡോൺ ബോസ്കോ ഇറക്കത്ത് മാർക്കറ്റ് വൺവേ ആരംഭിക്കുന്നിടത്ത് ഒരു ലോറിയുടെ ടയർ പഞ്ചറായതിനാൽ വലിയ ബ്ലോക്ക് ആണ് അനുഭവപ്പെട്ടത്.
സ്കൂൾ കോളേജ് സമയമായതിനാൽ ഈ മേഖലയിൽ പതിവുള്ള ബ്ലോക്കിന് പുറമെയാണ് ഇന്നുണ്ടായത്. ഇവിടെ ഒറ്റവരി ഗതാഗതം മാത്രം സാധ്യമായതിനാൽ പുല്ലൂർ മിഷൻ ആശുപത്രി വരെ ഈ ബ്ലോക്ക് നീണ്ടു.
അടുത്തത് പുല്ലൂർ സ്കൂളിന്റെ അവിടെ വീണ്ടും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ആനുരുളി വഴിയിലേക്ക് തിരിയുന്നിടത്ത് വാഹനങ്ങൾ ബ്ലോക്ക് ആയതാണ് കാരണം. ഇതിന് പുറമേ ഇരിങ്ങാലക്കുട നഗരത്തിൽ നാലമ്പല തീർത്ഥാടന വാഹനങ്ങളുടെ ബാഹുല്യം കാരണമുള്ള ഗതാഗത തടസ്സങ്ങൾ വേറെയും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

