ഇരിങ്ങാലക്കുട : 1971 ഡിസംബർ 16 ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൻറെ ഐതിഹാസികമായ യുദ്ധ വിജയത്തിൻറെ സ്മരണകൾ പുതുക്കിക്കൊണ്ട് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുടയിൽ വിജയദിവസമാചരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ഓഫീസിനു മുമ്പിലുള്ള യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി പുഷ്പചക്രമർപ്പിച്ചു.
സംഘടനയുടെ ബ്ലോക്ക് പ്രസിഡണ്ട് ക്യാപ്റ്റൻ കെ സോമൻ അദ്ധ്യക്ഷത വഹിച്ചു. യുദ്ധത്തിൽ പങ്കെടുത്ത് പ്രത്യേക യുദ്ധമെഡൽ നേടിയ ധീര യോദ്ധാവ് കെ ഗോപാലൻ നായർ, ജിജിമോൻ കെ റപ്പായി, ക്യാപ്റ്റൻ എം കെ ദാസൻ, എം ഡി ജോർജ്ജ്, സി കെ വത്സൻ, രമ കൃഷ്ണ മൂർത്തി, നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പ്രേമ പാറയിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

