ഇരിങ്ങാലക്കുട നിയമസഭാ സീറ്റ് ഇനി കേരള കോൺഗ്രസ്സിൽ നിന്നും കോൺഗ്രസ്സിന് ലഭിക്കുമോ? “അതിന് കോൺഗ്രസ് ഒറ്റക്കല്ലല്ലോ ഭരിക്കുന്നത്, യു.ഡി.എഫ് മുന്നണിയാണല്ലോ” എന്ന് രമേശ് ചെന്നിത്തലയുടെ മറുപടി

ഇരിങ്ങാലക്കുട : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട അസംബ്‌ളി സീറ്റ് കാലങ്ങളായി കയ്യടക്കി വച്ചിരിക്കുന്ന കേരള കോൺഗ്രസിൽ നിന്നും ഇത്തവണയെങ്കിലും അത് കോൺഗ്രസിന് ലഭിക്കുമോ എന്ന ചോദ്യത്തിന്, വർഷങ്ങളായി ഈ ആവശ്യം തന്റെ മുന്നിൽ വരുന്നുണ്ടെന്നും അതിനു സാധ്യത കുറവ് എന്ന പ്രതികരണവുമായി രമേശ് ചെന്നിത്തല. കോൺഗ്രസ് ഒറ്റക്കല്ലല്ലോ ഭരിക്കുന്നത്, യുഡിഎഫ് മുന്നണിയാണല്ലോ എന്ന അര്‍ത്ഥഗര്‍ഭമായ മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. ചൊവാഴ്ച രാവിലെ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാഥാർത്ഥ്യങ്ങൾ കണ്ണ് തുറന്നു കാണാൻ സാധിക്കാത്ത ഒരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് കേരളത്തിൽ ഉള്ളതെന്ന് രമേശ് ചെന്നിത്തല. അത് അങ്ങനെ തന്നെ തുടരുന്നതാണ് കോൺഗ്രസിന് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു .

ജനവിരുദ്ധമായ നടപടികൾ തുടർച്ചയായി സ്വീകരിച്ച സർക്കാരിനെതിരെയുള്ള ജനങ്ങളുടെ കടുത്ത രോഷം ആണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു . ഇപ്പോഴുള്ള കോൺഗ്രസ് നേതൃത്വത്തിൽ ജനങ്ങൾക്ക് വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവായൂർ ക്ഷേത്രദർശനത്തിനു ശേഷമാണ് അദ്ദേഹം ഇരിങ്ങാലക്കുട കൂടൽമാണിക്ക് ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ എത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി . അഡ്വ. എം എസ് അനിൽകുമാർ. സുജാ സജീവ് കുമാർ അബ്ദുൽ ഹഖ് മാസ്റ്റർ , സോമൻ ചിറ്റത്ത്, അഡ്വ. സതീഷ് വിമലൻ, ടി വി ചാർളി, എസി സുരേഷ് മറ്റു കോൺഗ്രസ് നേതാക്കൾ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാൻ ഉണ്ടായിരുന്നു .

കൂടൽമാണിക്യം ദേവസ്വം മാനേജും കമ്മിറ്റി അംഗം അഡ്വ. അജയകുമാർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ രാധേഷ് എന്നിവരും സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page