ഇരിങ്ങാലക്കുട : അതിർത്തികൾ ഭേദിച്ച കല മനുഷ്യൻ്റെ എല്ലാ വൈരുദ്ധ്യങ്ങളേയും ഉൾക്കൊള്ളുന്നതാണ്. നാം കേട്ട ഒരോ പാട്ടിനും സ്വരസ്ഥാനത്തിനും പിന്നിൽ സാമൂഹ്യമനുഷ്യൻ്റെ വേദനയും കണ്ണീരുമുണ്ട് എന്ന തിരിച്ചറിവാണ് പിന്നീട് വൈജ്ഞാനിക സമ്പത്തായി മാറുന്നത് എന്ന് കേളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
കൊച്ചി-മുസിരിസ് ബിനാലെ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജുമായി സഹകരിച്ച് പ്രാദേശിക ചരിത്രത്തിൻ്റെ പ്രാധാന്യവും സാധ്യതകളും വിലയിരുത്തുന്ന പ്രഭാഷണങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല.. കാലം… കലാപം.. എന്ന ആശയത്തിലൂന്നിയുള്ള പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകിയത് ബോണി തോമസ്, ഡോ. സി. ആദർശ് എന്നിവരാണ്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ജോർജ്ജ് അലക്സ്, ഡോ. ടി. വിവേകാനന്ദൻ, ഡോ. കെ. ജി. ഷിൻ്റൊ, പ്രൊഫ. ബോസ് പി. ആർ., ഡോ. സിൻ്റൊ കോങ്കോത്ത്, പ്രൊഫ. അഷ്ന കെ. അശോക്, ഡോ. ആര്യ എം.പി. എന്നിവർ സംസാരിച്ചു. ക്രൈസ്റ്റ് കോളേജിലെ ഹിസ്റ്ററി ആൻ്റ് ഇംഗ്ലീഷ് വിഭാഗമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

