ആനന്ദ് കൗശികിനായി സംഗീതാർച്ചന 21ന് – സംഗീതലോകത്തെ പ്രമുഖർ ഞായറാഴ്ച തൃശൂർ ചിന്മയ മിഷൻ നീരാഞ്ജലി ഹാളിൽ ഒത്തുചേരും

ത്യശൂർ : അകാലത്തിൽ വിടപറഞ്ഞ വീണവിദ്വാൻ ആനന്ദ് കൗശികിന് സുഹൃദ്സംഘം സംഗീതാർച്ചന നടത്തി അനുസ്മരണമൊരുക്കുന്നു. ത്യാഗ ബ്രഹ്‌മ സംഗീതസഭയുടെ സഹകരണത്തോടെയാണു പരിപാടി. ഐ.ടി മേഖലയിലെ തിരക്കേറിയ ജോലിക്കൊപ്പം തന്നെ സംഗീതത്തിലും ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കെ 2020 മേയ് പത്തിനാണ് 36-ാം വയസ്സിൽ ആനന്ദ് അന്തരിച്ചത്. ആകാശവാണി സ്റ്റാഫ് ആർട്ടിസ്‌റ്റായിരുന്ന വിണവിദ്വാൻ എ. അനന്തപത്മനാഭന്റെ മകനായ ആനന്ദ് അച്ഛന്റെ പാത പിന്തുടർന്നാണു സംഗീത ലോകത്തെത്തിയത്.

ആനന്ദിൻ്റെ ഓർമകളുമായി സംഗീതലോകത്തെ പ്രമുഖർ ജൂലായ് 21 ന് 4.15ന് തൃശൂർ റൌണ്ട് നോർത്തിൽ ചിന്മയ മിഷൻ നീരാഞ്ജലി ഹാളിൽ ഒത്തുചേരും. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, സംഗീതജ്‌ഞ എൻ.ജെ. നന്ദിനി, മൃദംഗ വിദ്വാൻ കെ.എം.എസ്. മണി, ഗായിക ശോഭ ബാലമുരളി എന്നിവർ സംസാരിക്കും . 6 മണിക്ക് ചാരുലത ചന്ദ്രശേഖർ (ചെന്നൈ) അവതരിപ്പിക്കുന്ന വീണ കച്ചേരിക്ക് ഡോ. പാലക്കാട് ജയകഷ്ണൻ (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത് (ഘടം) എന്നിവർ പക്കമേളമൊരുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page