കാറളം : കാറളം വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ യുവജന ദിനമായ ആഗസ്റ്റ് 12ന് എൻ.എസ്.എസ് എൻറോൾമെന്റ് ഡേ സംഘടിപ്പിച്ചു.
സംസ്ഥാനമൊട്ടുക്കും പതിനാറായിരത്തിൽപ്പരം വി.എച്ച്.എസ്.ഇ ഒന്നാം വർഷ വിദ്യാർത്ഥികൾ എൻ.എസ്.എസ് വളണ്ടിയർമാർ ആകുന്നതിന്റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിലെ 50 ഓളം ഒന്നാംവർഷ വിദ്യാർഥികളും പ്രതിജ്ഞ കൈകൊണ്ട് എൻഎസ്എസ് വളണ്ടിയർമാരായി.
എൻ.എസ്.എസ് ഗീതത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ജെ.എസ് വീണ എൻ.എസ്.എസ് സന്ദേശം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മായാദേവി സി പി വളണ്ടിയർമാർക്ക് ബാഡ്ജ് നൽകി.
തുടർന്ന് പേവിഷബാധ – ബോധവൽക്കരണവും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ കാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ രതീഷ് എൻ ആർ, സി.എച്ച്.ഒ ഷിബി പോൾ എന്നിവർ ക്ലാസുകൾ നയിച്ചു.
പേ വിഷബാധയ്ക്കെതിരെ സ്വീകരിക്കേണ്ട സുരക്ഷാമാർഗ്ഗങ്ങൾ സംബന്ധിച്ചുള്ള ലഘുലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

