ഇരിങ്ങാലക്കുട : പിഷാരോടി സമാജത്തിൻ്റെ 48-ാം കേന്ദ്രവാർഷികവും പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റിയുടെ (PEWS) 45-ാം വാർഷികവും, പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവല പ്പ്മെന്റ്റ് ട്രസ്റ്റിന്റെ (PP&TDT) 22-ാം വാർഷികവും, തുളസീദളം വാർഷികവും മെയ് 25-ാം തിയ്യതി ഞായറാഴ്ച ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ ഡോ. കെ.എൻ. പിഷാരോടി നഗറിൽ (ഗായത്രി ഹാൾ) നടത്തുമെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ 8:30 ന് പതാക ഉയർത്തൽ ചടങ്ങോടെ കേന്ദ്ര വാർഷിക പരിപാടികൾ ആരംഭിക്കും. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വാർഷികം ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര പ്രസിഡണ്ട് ആർ. ഹരികൃഷ്‌ണ പിഷാരോടി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് മൂന്നരയോടെ പൊതുസമ്മേളനം ആരംഭിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിക്കും. നാളെ മുപ്പതിന് ആരംഭിക്കുന്ന കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നടന് കൈരളി ഡയറക്ടർ വേണു നിർവഹിക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇരിങ്ങാലക്കുട ശാഖാ പ്രസിഡണ്ട് മായാ സുന്ദരേശ്വരൻ, സെക്രട്ടറി സി. ജി. മോഹനൻ, ചിഫ് കോർഡിനേറ്റർ വി.പി. രാധാകൃഷ്ണൻ, PEWS ട്രഷറർ രാജൻ പിഷാരോടി, ശാഖാ ട്രഷറർ കെ.പി. മോഹൻദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive