ഇരിങ്ങാലക്കുട : അത്യന്തം അപൂർവവും നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നതുമായ കേരളീയ
കലാരൂപമായ പാവകഥകളിയിൽ പുതിയ ഒരു തലമുറയെ അഭ്യസിപ്പിക്കുവാൻ നടനകൈരളിയിൽ കഴിഞ്ഞ രണ്ടു മാസകാലമായി നടന്നു വരുന്ന ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ജൂലൈ 25ന് വൈകുന്നേരം 6.30ന് കല്യാണസൗഗന്ധികം, ദക്ഷയാഗം, ബാലിവധം എന്നീ പാവനാടകങ്ങൾ ഇരിങ്ങാലക്കുട നടനകൈരളിയുടെ കൊട്ടിച്ചേതം അരങ്ങിൽ സംഘടിപ്പിക്കുന്നു.
നാലു പതിറ്റാണ്ടുകൾക്കു മുമ്പാണ് വേണുജിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നടനകൈരളിയിൽ ഏതാണ്ട് നാമാവശേഷമായ പാവകഥകളിയെ പുനരുജ്ജീവിപ്പിക്കുന്നത്. ഭാരതീയ രംഗകലകളായ പാവകളിയുടെ പുനരുദ്ധാരകയായ കമലാദേവി ചതോപാധ്യായ ആണ് ഈ കലയെ സമുദ്ധരിക്കുവാൻ വേണുജിക്ക് പ്രചോദനം നൽകിയത്. അന്നത്തെ പ്രയോക്താക്കളെല്ലാം എഴുപതു വയസ്സിനു മേൽ
പ്രായം ചെന്നപ്പോളാണ് ഇപ്പോൾ പുതിയ തലമുറയെ ഈ രംഗത്തേക്ക് ആനയിക്കുവാൻ നടനകൈരളിയുടെ ഡയറക്ടർ കപില വേണു ഇപ്പോൾ നേതൃത്വം നൽകുന്നത്.
പാലക്കാട് പരുത്തിപ്പുള്ളി ഗ്രാമത്തിൽ പതിനെട്ടാം നൂറ്റാണ്ടുകൂടിയാണ് ആന്ധ്രാപ്രദേശത്തു നിന്നും കുടിയേറിയ ആണ്ടിപണ്ടാര കലാകാരന്മാരാണ് ഈ കലാരൂപത്തിന് തുടക്കം കുറിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ചാമു പണ്ടാരത്തിന്റെ നേതൃത്വത്തിലാണ് പാവകഥകളിയുടെ അവസാനത്തെ സംഘം
നിലനിന്നത്. നടനകൈരളിയിൽ കാലോചിതമായി പരിഷ്കരിച്ച പാവകഥകളി ഇതിനകം പല ദേശീയ-അന്തർദേശീയ വേദികളിലും അവതരിപ്പിച്ചു അഭിനന്ദനം നേടിയിട്ടുണ്ട്.
കഥകളിയുടെ പാവകളിലൂടെയുള്ള ആവിഷ്കാരമായി ഈ കലാരൂപം കുട്ടികളുടെ കഥകളിയായും അറിയപ്പെട്ടിരുന്നു. ‘ഭൂവന’ എന്ന സാംസ്കാരിക സംഘടനയാണ് ഈ ശില്പശാലക്ക് സഹായസഹകരണം നൽകുന്നത്. പാവകഥകളിയുടെ മുതിർന്ന കലാകാരന്മാരായ കെ.വി. രാമകൃഷ്ണൻ, കെ.സി. രാമകൃഷ്ണൻ, കുന്നമ്പത്ത് ശ്രീനിവാസൻ, കലാനിലയം രാമകൃഷ്ണൻ, കലാനിലയം ഉണ്ണികൃഷ്ണൻ, കലാനിലയം
ഹരിദാസ് എന്നിവരാണ് പുതിയ തലമുറയെ പരിശീലിപ്പിക്കാൻ നേതൃത്വം നൽകുന്നത്. കമലാദേവി ചതോപാധ്യായ്ക്കും, ചാമു പണ്ടാരത്തിനും സമർപ്പിച്ചു കൊണ്ടാണ് യുവതലമുറയുടെ അരങ്ങേറ്റം കുറിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com