ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസന പ്രവൃത്തികളുടെ പ്രാരംഭ നടപടികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും എന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പി,ഡബ്ല്യു,ഡി റസ്റ്റ് ഹൗസിൽ ചേർന്ന കെ,എസ്,ടി,പി ഉദ്യോഗസ്ഥരുടെയും നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷമാണ് മന്ത്രി തീരുമാനം അറിയിച്ചത്.
ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഠാണാ ജംഗ്ഷനിലെ കെട്ടിടം കൂടി പൊളിച്ചു മാറ്റിയതോടെ ഠാണാ – ചന്തക്കുന്ന് റീച്ചിന്റെ പുതുക്കിയ എസ്റ്റിമേറ്റ് കെഎസ്ടിപി ഉദ്യോഗസ്ഥർ തയ്യാറാക്കി സർക്കാർ അനുമതിക്ക് അയച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭ്യമായതോടെയാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത്.
നേരത്തെ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനുള്ള അനുമതിയും ലഭ്യമായിരുന്നു. ഠാണാ – ചന്തക്കുന്ന് റീച്ചിലെയും അനുബന്ധ റോഡുകളിലെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവർത്തികൾ ആയിരിക്കും ആദ്യം ആരംഭിക്കുക. തിങ്കളാഴ്ച രാവിലെ ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും. തുടർന്ന് ചൊവ്വാഴ്ച മുതൽ പ്രവർത്തികൾ ആരംഭിക്കാനാണ് യോഗത്തിൽ ധാരണയായി ട്ടുള്ളത്.
കനത്ത മഴ മൂലമുള്ള തടസ്സങ്ങൾ ഇല്ലെങ്കിൽ അനുബന്ധ റോഡുകളിലെ കാനയുടെ നിർമ്മാണ പ്രവർത്തികളും ആരംഭിക്കും. ഇത് സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തമ്മിൽ ധാരണയായി.
ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസന പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

