ഇരിങ്ങാലക്കുട : വ്യാജസ്വർണ്ണം പണയം വെച്ച് കെ.എസ്.എഫ്.ഇ ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ഏഴ് ലക്ഷത്തി എഴുപത്തിയേഴായിരത്തി നാനൂറ്റി എഴുപത് രൂപ തട്ടിയെടുത്ത കൊരുമ്പിശ്ശേരി സ്വദേശിനി തൈവളപ്പിൽ ബിന്ദു രാമചന്ദ്രൻ (55) നെ പോലീസ് അറസ്റ്റ് ചെയ്തു.
23-01-2024 തിയ്യതി മുതൽ 18-06-2024 തിയ്യതി വരെയുള്ള കാലയളവിൽ പല തവണകളായി കെ.എസ്.എഫ്.ഇ ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ 166.88 ഗ്രാം തൂക്കം വരുന്ന 18 വ്യാജ സ്വർണ വളകൾ പണയം വെച്ച് പ്രതി 777,470/- രൂപ തട്ടിയെടുത്തതിന് ബ്രാഞ്ച് മാനേജരുടെ പരാതിയിൽ ആണ് അറസ്റ്റ്.
KSFE യിൽ ഓഡിറ്റ് നടന്ന സമയം ഒഡിറ്ററുടെ കൂടെ വന്ന ഗോൾഡ് അപ്രൈസർ ബിന്ദു രാമചന്ദ്രൻ പണയം വെച്ച സ്വർണ്ണ ആഭരങ്ങൾ പരിശോധിച്ചപ്പോൾ ഇത് മാറ്റ് കുറഞ്ഞ സ്വർണ്ണമാണെന്ന് സംശയം പറയുകയും, തുടർന്ന് ഓഡിറ്ററുടെ നിർദേശപ്രകാരം ഗോൾഡ് ഉരച്ച് നോക്കിയതിൽ മാറ്റ് കുറഞ്ഞ സ്വർണ്ണമാണെന്ന് വീണ്ടും സംശയം പറയുകയും, കൂടുതൽ ഉരച്ച് നോക്കിയതിലാണ് വ്യാജ സ്വർണ്ണമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം.എസ്, സബ്ബ് ഇൻസ്പെക്ടർമാരായ സഹദ്, സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടെസ്നി, മുരുകദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

