ഇരിങ്ങാലക്കുട : എഴുതുന്നത് മറവിയിലേക്കു തള്ളിവിടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നാടിൻ്റെ സംസ്ക്കാരവും ഭാഷയും ഓർമിക്കപ്പെടാനാണെന്ന് ടിബറ്റൻ കവി ടെൻസിൻ സ്യുണ്ട്യു. ഇന്ത്യയിൽ ജനിച്ചു വളരുന്ന ഇന്ത്യക്കാരല്ലാത്ത ടിബറ്റൻ ജനതയ്ക്ക് അവരുടെ ഭാഷയുടെ സ്വാഭാവിക ചുറ്റുപാടികളില്ല. സ്വന്തം നാടിൻ്റെ വേരുകളില്ല. അധിനിവേശം നടത്തുന്ന ചൈനക്കെതിരെ ആയുധം കൊണ്ടല്ല, മഹത്തായ ഭാരതീയ ആദർശമായ അഹിംസ മുറുകെ പിടിച്ച് ഭാഷ കൊണ്ട് പ്രതിരോധിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്യുണ്ട്യു പറഞ്ഞു.
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് ( ഓട്ടോണമസ് ) കോളജിലെ ഇംഗ്ലീഷ് അസോസിയേഷൻ ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എഴുത്തുകാരൻ സ്വന്തം ഭാഷയെയും സ്വത്വത്തെയും തിരിച്ചറിയേണ്ടതുണ്ട്. തൻ്റെ ശൈലിയെയും ശബ്ദത്തെയും തിരിച്ചറിഞ്ഞാലേ എഴുത്തു വഴികളിൽ വേറിട്ടു നിൽക്കാനാവൂ . നിരീക്ഷണങ്ങളിലൂടെയും വ്യക്തമായ കാഴ്ചപ്പാടുകളിലൂടെയും സംവദിക്കാനാവണം. ക്രിയാത്മകവിമർശനങ്ങളിലൂടെ വേണം നല്ല എഴുത്തുകാർ രൂപപ്പെടേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സാജോ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആൻമേരി അനിൽ, റെയ്ച്ചൽ റോസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി മറിയം ഹംസ നന്ദി പറഞ്ഞു.
ബിരുദ ബിരുദാനന്തര വിഷയങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ നേഹ ഡേവിസ്, അഹ്സന മറിയം എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു. യുജിസി ജെ ആർ എഫ് നേട്ടം സ്വന്തമാക്കിയ ആൻജലീന ബിജു , യുജിസി നെറ്റ് നേടിയ ലയ കൃഷ്ണ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി. വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

