മുരിയാട് : നിറഞ്ഞ് കവിഞ്ഞ മുരിയാട് പൂവശ്ശേരികാവ് ഹൈന്ദവ സമാജം ഹാളിൽ വെച്ച് നവകേരള സദസ്സിന്റെ പഞ്ചായത്ത് തല സംഘാടസമിതി രൂപീകരിച്ചു. രൂപീകരണ യോഗം സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
750 ൽ പരം പേർ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു. ആർ.ഡി.ഒ. ഷാജി, തഹസിൽദാർ ശാന്ത കുമാരി , പുല്ലൂർ സെന്റ് സേവിഴേസ് ആശ്രമം അധിപൻ ഫാ. ജോയ് വട്ടോളി , ശില്പി രാജൻ , മുരിയാട് മുരളീധരൻ , ചലച്ചിത്ര അവാർഡ് ജേതാവ് സിജി പ്രദീപ്, എ.എൻ. രാജൻ , പ്രൊഫ .എ ബാലചന്ദ്രൻ, കെ.ജി മോഹൻദാസ്, പുല്ലൂർ സെന്റ് സേവിയേഴ്സ് ഐ. ടി. സി. പ്രിൻസിപ്പൽ ഫാ. യേശുദാസ് കൊടകര ക്കാരൻ, അയ്യപ്പകുട്ടി ഉദിമാനം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ , മുരിയാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ കെ.എൻ. മനോഹരൻ , പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചന്ദ്രൻ കിഴക്കേ വളപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ ചിറ്റിലപ്പിള്ളി ചെയർമാനും പഞ്ചായത്ത് സെക്രട്ടറി റെജിപോൾ കൺവീനറുമായി സംഘാടസമിതി രൂപീകരിച്ചു. സ്റ്റിയറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. പ്രശാന്ത്, സരിതാ സുരേഷ് കെ.യു. വിജയൻ , ഭരണ സമിതി അംഗങ്ങളായ എ.എസ്. സുനിൽ കുമാർ , നിജി വത്സൻ, നിഖിത അനൂപ്, മണി സജയൻ , മനീഷ മനീഷ്, തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് മുൻപായി ശുചിത്വ പ്രതിജ്ഞ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ ചൊല്ലി കൊടുത്തു. പഞ്ചായത്ത വൈസ് പ്രസിഡന്റ് രതി ഗോപി സ്വാഗതവും അസി. സെക്രട്ടറി പി.ബി. ജോഷി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive