ഒരു മാസം നീണ്ടു നിൽക്കുന്ന കർശന വാഹന പരിശോധന ഇരിങ്ങാലക്കുട മേഖലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ആരംഭിച്ചു – നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി

ഗതാഗത മന്ത്രി യുടെയും ട്രാൻസ്പോർട്ട് കമീഷണറുടെയും കേരള ഡി.ജി.പിയുടെയും പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായുള്ള വാഹന പരിശോധന തൃശൂർ റൂറൽ ജില്ലയിൽ ബുധനാഴ്ച മുതൽ ആരംഭിച്ചു.

പോലീസ് അറിയിപ്പ് : ഗതാഗത മന്ത്രി യുടെയും ട്രാൻസ്പോർട്ട് കമീഷണറുടെയും കേരള ഡി.ജി.പിയുടെയും പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായുള്ള വാഹന പരിശോധന തൃശൂർ റൂറൽ ജില്ലയിൽ ബുധനാഴ്ച മുതൽ ആരംഭിച്ചു. നിരത്തുകളിൽ തുടർക്കഥയാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസം നിണ്ട പരിശോധന



നിയമലംഘനങ്ങൾതിരെ കർശന നടപടിയെടുക്കാനാണ് ജില്ല പൊലീസ് മേധാവിയുടെയും ജില്ല ആർടിഒയുടെയും നിർദേശം. ഡിവൈ എസ് പിമാർക്ക് കീഴിലുള്ള പൊലീസ് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കടി ആർ ടി ഒ ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരുടെയും ഓഫീസ്. പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെയും. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില് നിരത്തുകളിൽ പരിശോധന തുടങ്ങിയിട്ടുള്ളതാണ്. 24 മണിക്കൂറും തുടരും.

അപകട മേഖലകൾ, ദേശീയ സംസ്ഥാന പാതകൾ. സ്കൂൾ, കോളേജ് പരിസരങ്ങൾ എന്നിവക്ക് പുറമേ അപകട സാദ്ധ്യത കൂടിയ പോയിൻറുകൾ എന്നിവ കണ്ടെത്തി പരിശോധന കർശനമാക്കാനാണ് തീരുമാനം

മദ്യപിച്ച് വാഹനം ഓടിക്ക, അമിത വേഗത, ട്രാഫിക് നിയമ ലംഘനങ്ങൾ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാലും പിഴക്ക് പുറമെ ഉടനടി ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നയാണ് കൂടാതെ ഹെൽമറ്റ് ബെൽറ്റ് ധരിക്കാതെ ചെയ്യുന്നവർക്കെതിരെയും, അമിതവേഗത, അപകടകരമായ ഓവർടേക്ക്, ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതും മോടി കൂട്ടുന്നതും ആയ കാര്യങ്ങൾ തുടങ്ങി ഓരോ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി എടുക്കുന്നതാണ് എന്ന് ബഹു ജില്ലാ പോലീസ് മേധാവി അറിയിച്ചു

You cannot copy content of this page