ഇരിങ്ങാലക്കുട : ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമുള്ള ഇരിങ്ങാലക്കുട നഗരത്തിൽ നഗരസഭയിൽ സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി അവർക്ക് മാത്രമായി താമസസൗകര്യം ഒരുക്കുന്നതിനായി നഗരസഭ ഒരുക്കിയ ഷീ ലോഡ്ജ് ഉദ്ഘടനത്തിനൊരുങ്ങി. അയ്യംകാവ് മൈതാനത്തിനു സമീപനം പണികൾ പൂർത്തിയായ ഷീ ലോഡ്ജ് കെട്ടിടത്തിന് 2 നിലകളിലായി അറ്റാച്ചഡ് ബാത്ത്റൂം സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്.
ഇതിൽ 3 കിടക്കകളുള്ള 2 റൂമും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ളത്. 1034 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ 320 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നാല് കടമുറികൾ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാൾ, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാർക്കിംഗ് എന്നി സൗകര്യങ്ങളും ഈ ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ് എന്ന് നഗരസഭ അവകാശപ്പെടുന്നു .
ഷീ ലോഡ്ജ് കെട്ടിടത്തിൽ 20 മുറികളിൽ 3 കിടക്കകളുള്ള 2 റൂമും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ള ത്. 1034 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ 320 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നാല് കടമുറി കൾ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാൾ, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാർക്കിംഗ് എന്നി സൗകര്യങ്ങളും ഈ ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്.
ഷീ ലോഡ്ജിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 20 ചൊവ്വാഴ്ച്ച രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കാനിരിക്കെ കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയും കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയുമാണ് ചൊവാഴ്ച നഗരസഭ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതെന്ന് ആക്ഷേപം വിവിധ കോണുകളിൽ നിന്നും ഉയരുന്നു. ചടങ്ങിൽ എം.പി. ടി.എൻ. പ്രതാപൻ മുഖ്യാതിഥിയായിരിക്കും
പൊതു പ്രവർത്തകനായ ഷിയാസ് പാളയംകോട് കേരള മുനിസ്സിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് ലംഘിച്ച് നിയമ വിരുദ്ധമായാണ് ഷീ ലോഡ്ജ് പണിതു വരുന്നത് എന്ന പരാതി ഉന്നയിക്കുന്നത്.
കെട്ടിടത്തിന് കാർ പാർക്കിംഗിന് 180 m: ഉം, ടൂ വീലറിൻ്റെ പാർക്കിംഗിന് 45 m 20 സ്ഥലം ആവശ്യമുള്ളതാണ്. എന്നാൽ ടി കെട്ടിടത്തിൻ്റെ പാർക്കിംഗിനും, ടു വീലർ പാർക്കിംഗിനുമായി മൊത്തം 195 111- മാത്രമാണുളളത്. ആയതിനാൽ തന്നെ ടി കെട്ടിടത്തിൽ മതിയായ പാർക്കിംഗ് ഇല്ലായെന്നു വ്യക്തമാകുന്നതാണ്. കെട്ടിടത്തിൻ്റെ പുറകിലുള്ള വാഹന പാർക്കിംഗിലേക്ക് ടു വീലർ കടന്നു പോകുന്നതിന് 1.50 മീററർ വീതി വേണ്ടതും എന്നാൽ ടി കെട്ടിടത്തിനും അതിർത്തിക്കുമിടയിൽ 85 സെൻറിമീററർ മാത്രമാണ് വീതിയുള്ളത്. ആയതിനാൽ ബിൽഡിംഗ് റൂൾസ് അനുസരിച്ചുള്ള മതിയായ സെറ്റ് ബാക്ക് പാർക്കിംഗിന് ഇല്ലാത്തതാണ് എന്നതാണ് ആക്ഷേപം.
കെട്ടിടത്തിന്റെ ഇരു വശങ്ങളിൽ കൂടിയും പോകുന്ന രാമൻചിറ തോട് പൊളിച്ചു മാറ്റിയും, ആയതിൻ്റെ ഗതിമാറ്റിയും, ആയതിന്റെ വീതിയും, മററും കുറച്ചുമാണ് കെട്ടിടം പണിതിട്ടുള്ളത്. ആയതിനാൽ തന്നെ അതിർത്തി സംബന്ധിച്ചും, തോടിൻ്റെ നിലനില്പു സംബന്ധിച്ചും, തർക്കങ്ങൾ നിലവിലുളളതാണ്. തെരുവിനോടു ചേർന്നുളള പ്ലോട്ട് അതിരും കെട്ടിടവും തമ്മിലുള്ള ദൂരം നിശ്ചയിക്കുന്നതിൽ അപാകതയുള്ളതാണ്. Y കവലകൾ ഉൾപ്പെട്ട റോഡു കവലകളിൽ സ്പ്ലെ (പരപ്പ്) നല്കേണ്ടതാണ്. അപ്രകാരത്തിലുളള കെട്ടിട നിർമ്മാണ ചട്ടങ്ങൾ ശേ ലോഡ്ജ്പാ കെട്ടിട നിർമാണത്തിൽ പാലിച്ചിട്ടില്ലാത്തതാണ് എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് തിരക്കിട്ട ഉദ്ഘാടനം നടത്തുകയാണ് നഗരസഭ ചെയ്യുന്നതാണ് എന്നും പരാതിയുണ്ട്
ഇതോടൊപ്പം ബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ പാർളിമെൻ്ററി പാർട്ടി യോഗത്തിന്റെ എതിർപ്പും വന്നിട്ടുണ്ട്. ഷീ ലോഡ്ജ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉള്ളതും പണി തീരാത്തതുമായ കെട്ടിടമാണെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ പാർളിമെൻ്ററി പാർട്ടി യോഗം വിലയിരുത്തി. ഈ കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തെപ്പറ്റി ചർച്ച ചെയ്യാൻ കഴിഞ്ഞ 16 ന് വെള്ളിയാഴ്ച പകൽ 11.30 ന് ചെയർമാൻ്റെ ചേമ്പറിൽ സ്റ്റിയറിംഗ് കമ്മറ്റിയുടെയും കക്ഷി നേതാക്കളുടെയും യോഗം ചേർന്നിരുന്നു. അതിൽ പങ്കെടുത്ത യുഡിഎഫ് ഇതര കക്ഷികളെല്ലാം അപാകതകൾ പരിഹരിച്ച് നിർമാണം പൂർത്തിയായി കെട്ടിട നമ്പർ കിട്ടിയതിന് ശേഷം മാത്രം ഉദ്ഘാടനം മതിയെന്ന നിലപാടാണ് സ്വീകരിച്ചതിന്നു പ്രസ്താവനയിൽ പറയുന്നു.
മതിയായ പാർക്കിംഗ് ഏരിയ ഇല്ലാതെയും തോട് പുറംമ്പോക്ക് കയ്യേറിയുമാണ് ഈ കെട്ടിട നിർമാണമെന്ന ആക്ഷേപമുണ്ട്. അനിവാര്യമായി വേണ്ട ഫയർ & സേഫ്റ്റി യിൽ തൊട്ടിട്ട് പോലുമില്ല. ഇനിയും 6 മാസത്തെ പണികൾ ബാക്കി കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുമുണ്ട്.
അപാകതകൾ നിലനിൽക്കുന്നതിനാൽ ഉദ്യോഗസ്ഥ തലത്തിൽ ഫയൽ നീങ്ങുന്നില്ല. ഇങ്ങനെയിരിക്കേ പണിതീരാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യരുതെന്ന് യോഗത്തിൽ പങ്കെടുത്ത സന്തോഷ് ബോബൻ, അഡ്വ. കെ.ആർ. വിജയ , സി.സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, അൽഫോൻസാ എന്നി പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്സനോട് ആവശ്യപ്പെട്ടത്. ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കാതെ ചെയർപേഴ്സൺ തോന്നിയത് ചെയ്യുകയാണ് എന്നും iബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ പാർളിമെൻ്ററി യോഗം കുറ്റപ്പെടുത്തുന്നു. യോഗം ബി.ജെ.പി. പാർളിമെൻ്ററി പാർട്ടി നേതാവ് സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷാജുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആർച്ച അനിഷ്, സരിത സുഭാഷ്, സ്മിത കൃഷ്ണകുമാർ ,അമ്പിളി ജയൻ, വിജയകുമാരി അനിലൻ, മായാ അജയൻ എന്നിവർ സംസാരിച്ചു.
പൂർണ്ണമായും നഗരസഭയുടെ ഉടമസ്ഥതിയിലുള്ള ഷി ലോഡ്ജ് പല ഘട്ടങ്ങളിലായുള്ള നിർമാണ പ്രവർത്തനങ്ങളിലൂടെയാണ് പൂർത്തീകരിക്കുന്നതെന്നും , ഇപ്പോൾ ഉയരുന്ന വിമര്ശനങ്ങളിൽ കാര്യമില്ലെന്നും ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് നഗരസഭ ചെയർ പേഴ്സൺ സുജസഞ്ജീവ് കുമാർ വിശദികരിച്ചു. ഫയർ സേഫ്റ്റിക്ക് വേണ്ടി മുകളിൽ വാട്ടർ ടാങ്ക് സ്ഥാപിച്ചെന്നും, മറ്റു പ്രവർത്തികൾ നടന്നുവരികയാണെന്നും പറഞ്ഞു.
കംപ്ലീഷൻ സർട്ടിഫിക്കറ്റ് നഗരസഭ എൻജിനീയറും സെക്രട്ടറിയും തയാറാകിയിട്ടുണ്ടെന്നും ചെർപേഴ്സൺ പറഞ്ഞു. പൂർണമായും പ്രവർത്തനസജ്ജമാകുന്നതിന് മുൻപ് ബൈലോയും കടമുറികൾ ലേലം ചെയ്യുവാനുള്ള കാര്യങ്ങൾ പൂർത്തീകരിക്കാനുണ്ടെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു. ഷി ലോഡ്ജ് പൂർണ്ണമായും നഗരസഭ ഫണ്ട് ഉപയോഗിച്ചുള്ള നിര്മാണമാണെന്നും ചെർപേഴ്സൺ .