അവിട്ടത്തൂർ : എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമി നടത്തിയ സെവൻസ് വനിത ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ റെഡ് സ്റ്റാർ എഫ്.സികുട്ടനെലൂരിനെ തോൽപ്പിച്ചുകൊണ്ട് അവിട്ടത്തൂർ എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമി വിജയികളായി.
ടൂർണമെന്റ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ പ്ലയെറും, ജി. വി രാജ അവാർഡ് ജേതാവും റിട്ടയേർഡ് കെ.എസ്.ആർ.ടി.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ആയ എസ്. ലളിത ഉൽഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ കെ.കെ. കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റർ മെജോപോൾ, പഞ്ചായത്ത് മെമ്പർ ലീന ഉണ്ണികൃഷ്ണൻ, എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമി കോച്ചും ഡയറക്ടറുമായ തോമസ് കാട്ടുക്കാരൻ , സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ എ.സി. സുരേഷ് , എ . അജിത്ത്കുമാർ , അക്കാദമി അംഗം ജിഷ രമേശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

