ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ, എൻ എസ് എസ് വോളൻ്റിയേഴ്സ് രോഗികളേയും അശരണരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ അധ്യയനവർഷം നടപ്പിലാക്കിയ സാന്ത്വന കുടുക്ക പദ്ധതി മുഖേന സമാഹരിച്ച തുക മദർ പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറി.
“ഒരു വൊളൻ്റിയർ ഒരു ദിവസം ഒരു രൂപ “എന്ന രീതിയിൽ കുടുക്കയിൽ നിക്ഷേപിച്ചതിൻ്റെ ഫലമായി സമാഹരിച്ച മുഴുവൻ തുകയും തൃശൂർ ജില്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മദർ പാലിയേറ്റീവ് സൊസൈറ്റി വഴി 18 വയസ്സിനു താഴെ പ്രായമുള്ള ക്യാൻസർ രോഗബാധിതരായ കുട്ടികൾക്ക് മരുന്നും മറ്റു മെഡിക്കൽ ഉപകരണങ്ങളും വാങ്ങി നൽകുന്നതിനായി മദർ പാലിയേറ്റീവ് സൊസെറ്റി സെക്രട്ടറി നിഖിൽ രാജ് വി.എം ട്രഷറർ മനോജ് വി.എസ് എന്നിവർക്ക് വോളൻ്റിയർ ലീഡർമാരായ ഡോൺ പോൾ, കാർത്തിക എം.ജി. എന്നിവർ ചേർന്ന് കൈമാറി.
ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ അദ്ധ്യാപകരായ ബിന്ദു വി.വി , ഷമീർ എസ് എൻ എന്നിവർ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com