ഇരിങ്ങാലക്കുട : കളത്തുംപടി പാലം നിർമ്മാണത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ണ് പരിശോധനയുടെ സ്വിച്ച് ഓൺ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. സംസ്ഥാന സർക്കാർ 2024-25 വർഷത്തെ ബജറ്റിൽ നിന്നും 2 കോടി രൂപയാണ് പാലം നിർമ്മാണത്തിനായ് അനുവദിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഷൺമുഖം കനാലിന് കുറുകെ പൂമംഗലം ഗ്രാമ പഞ്ചായത്തിനേയും ഇരിങ്ങാലക്കുട നഗരസഭയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് കളത്തുംപടി പാലം. അപകടാവസ്ഥയിലായ നിലവിലെ പാലം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് തന്നെയാണ് പുതിയ പാലം നിർമ്മിക്കുക.
നിലവിൽ ചവിട്ടുപടികളോടുകൂടിയ പാലം കാൽനടയാത്രക്കാർക്ക് മാത്രമാണ് ഉപയോഗിക്കാനാവുന്നത്. പുതിയ പാലം വരുന്നതോടെ വാഹനങ്ങളിൽ വേളൂക്കര, പൂമംഗലം പഞ്ചായത്തുകളിൽ നിന്നും നഗരത്തിലേക്കും തിരിച്ചും ഉള്ള യാത്ര എളുപ്പമാകും.
നിർമ്മാണത്തിൻ്റെ പ്രാരംഭ പ്രവർത്തനമായ മണ്ണ് പരിശോധനയാണ് ഇപ്പോൾ നടക്കുന്നത് ആരംഭിച്ചത്. തുടർന്ന് പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ഉടൻ പാലം നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർവ്വഹണചുമതല. കളത്തുംപടിയിൽ നടന്ന സ്വിച്ച് ഓൺ ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com